Category: General News

സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ 10 ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ 10 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

എംഎൽഎയുടെ കാറിന്റെ ചക്രം റോഡിൽ ഊരിത്തെറിച്ചു; അപകടം ഒഴിവായി

കോതമംഗലം: ഓടുന്നതിനിടെ ആന്‍റണി ജോൺ എം.എൽ.എയുടെ കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചു. ഡ്രൈവർ അല്ലാതെ മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. 10…

ശബരിമല; തീർത്ഥാടകരുടെ എണ്ണം കൂടുന്നു, പൊലീസ് നിയന്ത്രണം പാളുന്നു

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ആറോ ഏഴോ മണിക്കൂർ കാത്തുനിന്നിട്ടും സന്നിധാനത്ത് എത്താൻ കഴിയാത്തത് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത മൂലമാണെന്നാണ് പരാതി. ശനിയാഴ്ച ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തിയതോടെ നടപ്പന്തലിൽ…

മാൻഡസ് ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ…

ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു; 30 പേർക്ക് പരിക്ക്, ആർക്കും ഗുരുതരമല്ല

തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് മീഡിയൻ വിടവിലൂടെ യു ടേൺ എടുക്കുകയായിരുന്ന ട്രെയ്ലർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ…

ജാതി അധിക്ഷേപം നടത്തിയെന്ന പരാതി; കേസിന് പിന്നിൽ ഗൂഡാലോചനയെന്ന് സാബു എം ജേക്കബ് 

കൊച്ചി: ജാതി അധിക്ഷേപം നടത്തിയെന്ന ട്വന്‍റി ട്വന്‍റി നേതാക്കൾക്കെതിരായ കുന്നത്തുനാട് എംഎൽഎ ശ്രീനിജന്‍റെ പരാതിയിൽ പ്രതികരണവുമായി കിറ്റെക്സ് എംഡിയും ട്വന്‍റി ട്വന്‍റി ചെയർമാനുമായ സാബു എം ജേക്കബ്. ശ്രീനിജൻ എം.എൽ.എയെ താൻ പൊതുവേദിയിൽ അപമാനിച്ചിട്ടില്ലെന്ന് സാബു എം.ജേക്കബ് പറഞ്ഞു. പഞ്ചായത്ത് സംഘടിപ്പിച്ച…

സംസ്ഥാന സ്കൂൾ കലോത്സവം; പ്രചാരണ പരിപാടികൾക്ക് തുടക്കമായി

കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ കോഴിക്കോട്ട് ആരംഭിച്ചു. ‘കൊട്ടും വരയും’ കാമ്പയിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 61 പ്രാവുകളെ പറത്തി കൊണ്ടായിരുന്നു ഉദ്ഘാടനം. ബലൂണുകളുമായി 61 വിദ്യാർത്ഥികളും എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ ,…

വിഴിഞ്ഞം വിഷയം; സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരിന്റെ സമീപനത്തിൽ തൃപ്തരല്ലെന്ന് ലത്തീൻ സഭ. ആറ് ആവശ്യങ്ങൾ നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാദം മാത്രമാണ്. ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ ആവശ്യങ്ങൾ ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും പരാമർശിക്കുന്നു. ഒരു മാസത്തിലേറെ നീണ്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം…

മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ

തിരുവനന്തപുരം: സ്കൂൾ തലം മുതൽ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യങ്കാളി ഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച…

നടപടികൾ പൂർണം; കോക്ക്പിറ്റില്‍ കയറാൻ ശ്രമിച്ച ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു

ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ദുബായ് വിമാനത്താവളത്തിൽ നിന്നും ഷൈനെ ബന്ധുക്കൾക്കൊപ്പമാണ്…