Category: General News

മധുകേസിൽ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടൽ

അട്ടപ്പാടിയിലെ മധു വധക്കേസിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. കേസിൽ ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി വിചാരണ കോടതിക്ക് നിർദേശം നൽകി. പുതിയ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ദിവസം കൂടുതൽ സാക്ഷികളെ വിസ്തരിക്കും. ഓരോ ദിവസവും അഞ്ച് സാക്ഷികളെ വിസ്തരിക്കും. കേസിലെ…

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം

പശ്ചിമേന്ത്യൻ തീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിദ്ധ്യം വർദ്ധിക്കുമെന്ന നിഗമനം സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാനം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷിന്‍റെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥി എ.വി.ശ്രീനാഥ് നടത്തിയ പഠനത്തിലാണ് മേഘങ്ങളുടെ…

ശിക്ഷാവിധി കേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങി ഓടി

കോട്ടയം: ബൈക്ക് തടഞ്ഞുനിർത്തി വ്യാപാരിയെ മർദ്ദിച്ച കേസിൽ കോടതി വിധി കേട്ടതും കോടതിയിൽ നിന്നിറങ്ങിയോടി പ്രതി. ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിയത്. അയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെ കോട്ടയം ജില്ലാ സെഷൻസ് കോടതിയിലാണ് സംഭവം. ഫെയ്സ്ബുക്ക്…

നടൻ ലാലു അലക്സിന്റെ അമ്മ അന്തരിച്ചു

പിറവം: നടൻ ലാലു അലക്സിന്‍റെ അമ്മ അന്നമ്മ ചാണ്ടി (88) അന്തരിച്ചു. പരേതനായ വി.ഇ. ചാണ്ടിയായിരുന്നു ഭർത്താവ്. ലാലു അലക്സിനെ കൂടാതെ ലൗലി, ലൈല, റോയ് എന്നീ മക്കളുമുണ്ട്. മരുമക്കൾ ബെറ്റി, സണ്ണി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് പിറവം ഹോളി…

സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടാവസ്ഥയിലാണെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടാവസ്ഥയിലാണെന്ന നാറ്റ്പാക് റിപ്പോർട്ട് സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. നാറ്റ്പാക് റിപ്പോർട്ട് പ്രകാരം 75 റോഡുകളിൽ അടിയന്തരമായി മാറ്റം വരുത്തേണ്ടതുണ്ട്. റിപ്പോർട്ട് റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറിയെങ്കിലും സർക്കാർ നടപടിയെടുത്തില്ല. 25 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി…

ഇനി ഹോണടി ശല്യം വേണ്ട; ബസുകളിലെ പ്രഷർ ഹോൺ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം

കൊച്ചി: കൊച്ചിയിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം. ബസുകളിലെ പ്രഷർ ഹോണുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നഗരത്തിൽ നോ-ഹോൺ, സൈലന്‍റ് സോൺ ബോർഡുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. കൊച്ചി നഗരത്തിലെ പാർക്കിംഗ്, റോഡ് സുരക്ഷ…

സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന കവടിയാര്‍ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു

തിരുവനന്തപുരം: സജി ചെറിയാൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാർ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹ്മാന്റെ ഔദ്യോഗിക വസതി. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് വീട് ഒഴിഞ്ഞ പശ്ചാത്തലത്തിലാണ്…

രണ്ടാമത്തെ പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കോഴിക്കോട്: കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേസിൽ പോലീസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നേരത്തെ…

വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകനായ അയ്യപ്പന്‍റെ കൃഷിയിടത്തിലെ 10 അടിയോളം ഭൂമി വിണ്ട് താണു. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. ഏഴിടങ്ങളിലായി 128…

എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം ; ഉന്നതവിദ്യാഭ്യാസവകുപ്പ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ…