Category: General News

മഴ കനക്കും; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: അടുത്ത മൂന്ന് മണിക്കൂർ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിലെ അങ്കണവാടികൾ ഉൾപ്പെടെ, നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.…

തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ്

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ…

ഇന്ത്യ-ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പര: തിരുവനന്തപുരത്തും മത്സരം

മുംബൈ: ഇന്ത്യയുടെ, ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഏകദിന,ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. രണ്ട് പരമ്പരയും ഇന്ത്യയില്‍ വെച്ചാണ് നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും…

താൽപര്യമുള്ളവരെ വിസിയാക്കാം: അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ

തിരുവനന്തപുരം: ഗവർണറുടെയും യുജിസി പ്രതിനിധിയുടെയും, താൽപര്യമുള്ള വ്യക്തികളെ വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നു. നിയമവകുപ്പിനോട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇതു സംബന്ധിച്ച് ഉപദേശം തേടി. നിയമഭേദഗതിക്ക് തടസമില്ലെന്നാണ് നിയമവകുപ്പിന്റെ മറുപടി. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിലവിലെ സർവകലാശാല നിയമങ്ങൾ…

നാളെ അവധിയാണ്, വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകരുത്: കുട്ടികളോട് പുതിയ ആലപ്പുഴ കളക്ടർ

ആലപ്പുഴ: കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കുട്ടികൾക്ക് നാളെ അവധി അനുവദിച്ചിരിക്കുകയാണ്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം “പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍…

ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന്: വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് ഇത് സ്വന്തം ക്ഷേമത്തിന് വേണ്ടിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകരുതെന്നും ബയോമെട്രിക്…

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്‍റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോട് ചോദിക്കാതെയാണെന്ന് ജി.ആർ അനിൽ മന്ത്രിസഭാ…

ചാവക്കാട് മുനയ്ക്കകടവിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ചാവക്കാട് : ചാവക്കാട് മുനയ്ക്കക്കടവിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്റ്റർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിൽ എത്തിക്കാൻ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ട്.പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബെർട്ട്…

‘മഴക്കെടുതിയിൽ പെടുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷിത കേന്ദ്രങ്ങൾ ഉറപ്പാക്കണം’

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോർട്ടുകളിലും കഴിയുന്നവരെ അപകടകരമായ സാഹചര്യമല്ലാതെ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം…

നിറപുത്തരി പൂജ: ശബരിമല നട തുറന്നു

നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക്…