Category: General News

നടി മാലാ പാര്‍വതിയുടെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അമ്മ കെ.ലളിത അന്തരിച്ചു. ഇന്ന് രാവിലെ പട്ടത്തെ എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 12 മുതൽ കരളിലെ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാലാ പാർവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആറൻമുള വള്ള സദ്യ ഇന്ന് തുടങ്ങും

പത്തനംതിട്ട: ആറൻമുള വള്ളസദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ളസദ്യ പുനരാരംഭിക്കുന്നത്. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ക്ഷേത്രക്കടവിനോട് അടുക്കുന്ന പള്ളിയോടങ്ങൾക്ക് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 67 ദിവസം 52 പള്ളിയോടക്കരകളിലും…

ട്രാഫിക് പോലീസ് ഡ്യൂട്ടി സമയത്ത് ഫോണിൽ നോക്കിയിരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാർ മിക്ക സമയത്തും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയാണെന്നും ഇത് കർശനമായി തടയണമെന്നും ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ട്രാഫിക് ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു. പോലീസുകാർ മൊബൈൽ ഫോണിൽ…

ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദ്ദം; വൈദികർക്ക് ബിഷപ്പ് ആന്റണി കരിയിലിന്റെ കത്ത്

വൈദികർക്ക് തുറന്ന കത്തുമായി ബിഷപ്പ് ആന്‍റണി കരിയിൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് നിർബന്ധിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യമുണ്ടായില്ല. അതിരൂപതയിൽ കുർബാന പരിഷ്കാരം നടപ്പാക്കിയിരുന്നെങ്കിൽ വലിയ പ്രത്യാഘാതം…

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

ലക്നൗ: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് തള്ളിയത്. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കഴിഞ്ഞ 22 മാസമായി ജയിലിലാണ്. 2020 ഒക്ടോബർ 5 ന് ഹത്രാസ് ബലാത്സംഗക്കേസ് റിപ്പോർട്ട്…

പ്രവര്‍ത്തകരുടെ മുഴുവൻ കേസുകളും ഏറ്റെടുക്കാനൊരുങ്ങി കെപിസിസി

തിരുവനന്തപുരം: സമരത്തിൽ പങ്കെടുത്ത് നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രവർത്തകർക്ക് കെ.പി.സി.സി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാസം നേരിടുന്ന കോൺഗ്രസ് പ്രവർത്തകരുടെ എല്ലാ കേസുകളും ഏറ്റെടുക്കുമെന്ന് കെ.പി.സി.സി പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ഓഗസ്റ്റിൽ അദാലത്ത് സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. സമൻസ് ലഭിച്ച എല്ലാ പ്രവർത്തകരോടും…

വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട്ടിനും സമീപം ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ…

ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമല ശ്രീകോവിലിലെ മേല്‍ക്കൂരയില്‍ സമ്പൂര്‍ണ അറ്റകുറ്റപ്പണിക്ക് ദേവസ്വം ബോര്‍ഡ് തീരുമാനം. കാലപ്പഴക്കം കാരണം കൂടുതൽ സ്ഥലങ്ങളിൽ ചോർച്ചയുണ്ടാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷം 22ന് പണി ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ പറഞ്ഞു. ശ്രീകോവിലിന്…

നടിയെ ആക്രമിച്ച കേസ്; വിചാരണയില്‍ തൃപ്തയല്ലെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അതിജീവിത. നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്.…

ശ്രീലങ്കയിൽ ചൈനീസ് ചാരക്കപ്പൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേന. ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയിലെത്തുമെന്ന സ്ഥിരീകരണത്തെ തുടർന്നാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബുധനാഴ്ചയാണ് കപ്പൽ ഹമ്പൻടോട്ട തുറമുഖ യാർഡിൽ എത്തുന്നത്. കപ്പൽ 7 ദിവസം അവിടെയുണ്ടാകും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും…