Category: General News

ദേശീയപതാക കൈമാറുന്നതിനിടെ ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം

പാലക്കാട്: ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവനാണ് പൊലീസിൽ പരാതി നൽകിയത്. പതാക വാങ്ങാൻ തയ്യാറാകാത്തതിലൂടെ രാധിക ദേശവിരുദ്ധതയാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ…

പ്രവർത്തകർ വീടുകളിൽ പതാക ഉയർത്തണമെന്ന് കോൺഗ്രസ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ കോൺഗ്രസ് പ്രവർത്തകരും വീടുകളിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിടത്തിന്‍റെ പ്രധാന സ്ഥലത്ത് ദേശീയ പതാക…

‘ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട’

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങൾ സമൂഹത്തിൽ നടപ്പാക്കുന്നതിൽ സർക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത. ഈ വിഷയത്തിൽ പള്ളികളിൽ പ്രചാരണം നടത്താനും തീരുമാനമായി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വിവിധ മാനങ്ങൾ ചർച്ച ചെയ്യാൻ സമസ്ത ഓഗസ്റ്റ് 24ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. വിഷയത്തിൽ മുസ്ലിം…

‘ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല’

ഓര്‍ഡിനന്‍സ് വിഷയത്തിൽ സി.പി.ഐയുടെ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാനവും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകൾ പരിഗണനയിലായതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. ഗവര്‍ണര്‍ക്കും…

വിമാനത്താവളവികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം ഡിസംബറിനകം…

സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി പോലീസ്, അർദ്ധസൈനിക സേന, സൈനിക സ്കൂൾ, കുതിര പോലീസ്, എൻസിസി, സ്‌കൗട്ട് എന്നിവരുടെ…

പ്രധാനമന്ത്രിയുടെ നിർദേശം; വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭ

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിശ്വാസികളും പതിമൂന്നാം തീയതി മുതൽ വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭയുടെ സർക്കുലർ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിൽ അഭിമാനിക്കണമെന്നും രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനും ദേശീയപതാക ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്…

ബി.ആർക്. പരീക്ഷയിൽ 58.11 ശതമാനം വിജയം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ബി.ആർക്ക് (ആർക്കിടെക്ചർ) പരീക്ഷയിൽ 58.11 ശതമാനം വിജയം. എട്ട് കോളേജുകളിൽ നിന്നായി 382 വിദ്യാർത്ഥികളാണ് പത്താം സെമസ്റ്റർ പരീക്ഷ എഴുതിയത്. സർവകലാശാലയിലെ രണ്ടാമത്തെ ആർക്കിടെക്ചർ ബാച്ചാണിത്. കോഴ്സിന്‍റെ കാലാവധിയായ അഞ്ച് വർഷത്തിനുള്ളിൽ തന്നെ…

ഉറങ്ങി കിടക്കുന്ന സ്വർണ്ണ വില; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണ വില പുതുക്കിയിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ വില…

വൈദ്യുതി മേഖല നിശ്ചലം ; കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല നിശ്ചലമാകും. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കുക. പാർലമെന്‍റിൽ വൈദ്യുതി ഭേദഗതി അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഭേദഗതിയിൽ നിന്ന് പിൻമാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ…