Category: General News

രണ്ടാം പിണറായി സർക്കാർ പോരെന്ന് സിപിഐ സമ്മേളന റിപ്പോർട്ട്

കളമശേരി: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന് ഒന്നാം സർക്കാരിന് ലഭിച്ച സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്. പോരായ്മകൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ആവശ്യമാണ്. കമ്യൂണിസ്റ്റുകാർക്ക് ഉണ്ടായിരിക്കേണ്ട വിനയവും ലാളിത്യവും ചിലർക്ക് നഷ്ടപ്പെടുന്നു. കെ…

തലശ്ശേരിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം

കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി കുഞ്ഞിന്റെ കുടുംബം. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശികളായ ബിജീഷിന്‍റെയും അശ്വതിയുടെയും മകളാണ് മരിച്ചത്.…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഒന്നാം പ്രതി തോമസ് ഡാനിയലിന് ഇടക്കാല ജാമ്യം

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തത്തുല്യമായ തുകയുടെ രണ്ട് ആൾജാമ്യവും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ഇടക്കാല ജാമ്യം. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ്…

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ ഞായറാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് അടിമാലിയിൽ നടക്കുന്ന പൊതുസമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കൺട്രോൾ കമ്മിഷൻ അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 10…

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം

വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. വികസന പദ്ധതികളുടെ പേരിൽ വീട് നഷ്ടപ്പെട്ടവർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് പ്രമേയത്തിൽ സി.പി.ഐ…

ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേല്‍പ്പിക്കില്ലെന്ന തീരുമാനത്തിൽ സന്തോഷമെന്ന് സമസ്ത

തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തിൽ സർക്കാർ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്ന് സമസ്ത. ഇനിയും ഒരുപാട് തിരുത്താനുണ്ട്. 30ന് മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. അതേസമയം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്…

നാദാപുരത്ത് മുള്ളൻ പന്നി റോഡിലിറങ്ങി; പരിഭ്രാന്തരായി ജനം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിലിറങ്ങി മുള്ളൻ പന്നി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാദാപുരം താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ചായക്കടയിലേക്കും മുള്ളൻ പന്നി ഓടിക്കയറി. കൂറ്റൻ മുള്ളുകളുള്ള പന്നിയെ കണ്ടതോടെ ആളുകൾ ഭയന്ന് കടയ്ക്ക് പുറത്തിറങ്ങി.

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 10,229 ബലാത്സംഗ കേസുകള്‍

മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് ‘ലോകത്തിന് കാമഭ്രാന്തോ’ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തിൽ ലോകത്തോട് മത്സരിക്കുകയാണ്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017 നും 2021…

സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

കോഴിക്കോട് : സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അലനെയും താഹയെയും അറസ്റ്റ് ചെയ്തതിനെയും ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശിക്കുന്നു. മാവോയിസ്റ്റ് മുദ്ര…