Category: General News

വഫ ഫിറോസിന് നിര്‍ണായക ദിനം; വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ അപകടകരമാംവിധം വാഹനമോടിക്കാൻ…

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ സമരം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകാർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെന്ന ആരോപണത്തെ തുടർന്നാണിത്. അതേസമയം, ഡിഐജി ആർ നിശാന്തിനി അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും. സമരം…

പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പരാതി നൽകി

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അഭിരാമി ചികിത്സ തേടിയപ്പോൾ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും മറ്റുള്ളവർക്കുമെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.…

കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത്. ബി.ജെ.പിയുടെ ഫാസിസത്തെ എതിർക്കുന്ന കോൺഗ്രസിന്‍റെ ഏഴയലത്ത് കമ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്‍റെ ഭാഗമായി…

കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി

കണ്ണൂർ: കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി. അഴീക്കല്‍ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്. തുടർന്ന് പശുവിനെ ദയാവധം നടത്തി. പശുവിന്‍്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ട്. പശുവിന്‍്റെ ആക്രമണത്തില്‍ 3 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം…

‘മുന്നാക്ക ജാതിയിൽപ്പെട്ടവർ ഇപ്പോഴും തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നു’: വെള്ളാപ്പള്ളി

കേരളത്തിൽ ഹൈന്ദവ ഐക്യത്തിന് സാധ്യതയില്ലെന്നും അതിനുള്ള ശ്രമങ്ങൾ താൻ നിർത്തിവെച്ചിരിക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യവുമായി താൻ മുന്നോട്ടുവച്ച പ്രചാരണങ്ങൾ പരാജയപ്പെട്ടു. വിവേചനം സമൂഹത്തിന്‍റെ പൊതുബോധത്തിൽ വളരെ ആഴത്തിൽ…

‘ബോൾ ബോൾ ഖത്തർ ഖത്തർ’ എന്ന പേരിൽ ലോകകപ്പ് ഗാനം എഴുതി മലയാളികൾ

കോഴിക്കോട്: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആശംസാ ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളി ടീം. പിന്നണി ഗായകൻ അക്ബർ ഖാനാണ് ഇംഗ്ലീഷിലും അറബിയിലും ഗാനം ആലപിച്ചിരിക്കുന്നത്. സാദിഖ് പന്തല്ലൂരാണ് ‘ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍’ എന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഗഫൂർ…

അട്ടപ്പാടി മധു കേസ്; ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും

കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്…

രണ്ടും കൽപിച്ച് ഗവര്‍ണര്‍; രാജ്ഭവനിൽ നാളെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സി.പി.എമ്മും തമ്മിലുള്ള പോര് ശക്തമാക്കാൻ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. സർക്കാരിനെതിരായ തെളിവുകൾ പുറത്തുവിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ രാവിലെ രാജ്ഭവനിൽ വാർത്താസമ്മേളനം നടത്താൻ ഒരുങ്ങുകയാണ്. രാവിലെ 11.45ന് തന്‍റെ ഔദ്യോഗിക വസതിയായ രാജ്ഭവനിലാണ് ഗവർണർ മാധ്യമങ്ങളെ…

ബാഗേപള്ളിയിലെ സി.പി.എം റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി

ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കർണാടകയിൽ റാലിയും പൊതുയോഗവും നടന്നു. കർണാടകയിൽ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ ബാഗേപള്ളിയിലാണ് പൊതുയോഗവും റാലിയും നടന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. പൊതുയോഗത്തിലാണ് പിണറായി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് ബോധപൂർവ്വം വർഗീയത വളർത്തി ചരിത്രം…