Category: General News

വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ഗവർണർക്കെതിരെ മണി

തിരുവനന്തപുരം: ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. സി.പി.എം നേതാവ് കെ.കെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങളെ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര…

പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ യോഗ്യതയില്ല: കെ സുധാകരന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. ഗവർണറെപ്പോലും ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഭരിക്കുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഇപ്പോൾ ഭരണത്തെ നിയന്ത്രിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.…

മധു വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതി ഒഴികെയുള്ള 11 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പതിനൊന്നാം പ്രതി ഷംസുദ്ദീന്‍റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മരക്കാർ, അനീഷ്,…

റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്: ഹൈക്കോടതി 

കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ സംഭവിക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡിലിറങ്ങുന്നവർ ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം, സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സര്‍ക്കാർ മറുപടി നല്കി. ആലുവ-പെരുമ്പാവൂർ റോഡ് തകർന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. റോഡിന്‍റെ ചുമതലയുള്ള…

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഐഫോൺ 14 വാങ്ങാൻ മലയാളി യുവാവ് ദുബായിലേക്ക്

ടെക് ഭീമനായ ആപ്പിൾ ഓരോ തവണയും ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിശ്വസ്തരായ ആരാധകർ അതിനൊപ്പം കൈകോർക്കാൻ തിരക്കുകൂട്ടുന്നു. ഈ ആഴ്ച ആദ്യം, കേരളത്തിൽ നിന്നുള്ള അത്തരമൊരു ഐഫോൺ പ്രേമി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് (യുഎഇ) യാത്ര ചെയ്ത്, പുതുതായി…

കേരളത്തില്‍ ഏറ്റവും ‘ഹാപ്പി’ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍

തൃശ്ശൂർ: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് കേരളത്തിലെ സ്കൂൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തരെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനത്തിൽ പറയുന്നു. രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റ രീതികളും സംബന്ധിച്ച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ,…

മുഖ്യമന്ത്രി നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎ. കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണവും രമേശ് ചെന്നിത്തല ആവർത്തിച്ചു. “നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്.…

മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചയെ ന്യായീകരിച്ച് ഗവർണർ

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ…

ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുന്നു, ഇതെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്ന് എ.കെ.ബാലന്‍

പാലക്കാട്: ഗവർണർ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഇത്രയും പരിഹാസ്യമായ ഒരു പത്രസമ്മേളനം ഉന്നത ഭരണഘടനാ സ്ഥാപനത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഇതെല്ലാം സംസ്ഥാന സർക്കാർ രാഷ്ട്രപതിയെ അറിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ എന്തെങ്കിലും…

സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതം: ഇ.പി ജയരാജൻ

കണ്ണൂര്‍: അസാധാരണമായ പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച ഗവർണർക്കെതിരെ ഇടതുമുന്നണി നേതാക്കൾ രംഗത്തെത്തി. വ്യക്തിവൈരാഗ്യമുള്ള ഒരു മനുഷ്യൻ എന്ന നിലയിലാണ് ഗവർണർ ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും, സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്നും ഇ…