Category: General News

ഗവർണർക്കെതിരെ ദേശാഭിമാനിയും ജനയു​ഗവും

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബി.ജെ.പിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ എന്നും പദവിക്ക് പിന്നാലെ പോയിട്ടുള്ള വ്യക്തിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജെയിൻ ഹവാല…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സി.പി.എം-ഗവർണർ തർക്കത്തിനിടെ സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്ത് വിടുമെന്ന് പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ച്…

‘ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്’, പിണറായിയുടെ മറുപടി 

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബി.ജെ.പി പ്രവർത്തകർ പറയുന്നതിനേക്കാൾ ആർ.എസ്.എസിനെ പുകഴ്ത്തുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ…

ഗവർണർ പദവിയിലിരുന്ന് ആര്‍എസ്എസ് രാഷ്ട്രീയം പറയരുത്: പിണറായി വിജയൻ

കണ്ണൂർ: വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിക്കുന്ന ഗവർണർ ആർഎസ്എസിന് വിധേയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിച്ചാൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടി വരും. ഗവർണർ സ്ഥാനം വഹിക്കുന്ന ഒരാൾ കമ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കുന്നത് ശരിയല്ല. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് ഇത്ര…

പ്രതിഷേധക്കാരെ തടയരുത് എന്ന് പൊലീസിനോട് ഗവര്‍ണര്‍; തെളിവുകള്‍ പുറത്തുവിട്ട് സിപിഐഎം

കണ്ണൂർ : കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് സി.പി.ഐ(എം). കണ്ണൂർ ചരിത്ര കോണ്‍ഗ്രസ്സില്‍ പ്രതിഷേധക്കാരെ തടയരുതെന്ന് ആദ്യം പൊലീസിനോട് ആവശ്യപ്പെട്ടത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്.…

രണ്ടരക്കോടി അടയ്ക്കും; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഈ മാസം 30ന് മുഴുവൻ കുടിശ്ശികയും നൽകാമെന്ന കെസിഎയുടെ ഉറപ്പിലാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. ഈ മാസം 13നാണ് കഴക്കൂട്ടം സെക്ഷൻ ഗ്രീൻ ഫീൽഡിന്‍റെ ഫ്യൂസ് കെ.എസ്.ഇ.ബി നീക്കം ചെയ്തത്. ഈ…

മുഖ്യമന്ത്രി രാജിവയ്ക്കണം,രാഗേഷിനെതിരെ കേസെടുക്കണം :കെ.സുരേന്ദ്രൻ

പത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടി എടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ്…

വഹിക്കുന്ന പദവിയെ കളിയാക്കരുത്, ഗവർണറോട് പി. രാജീവ്

കൊച്ചി: മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദിന്‍റെ വിമർശനം തള്ളി മന്ത്രി പി രാജീവ്. വഹിക്കുന്ന പദവിയെ ഗവർണർ പരിഹസിക്കരുതെന്നും പി രാജീവ് ആവശ്യപ്പെട്ടു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ നേരത്തെ ചർച്ച ചെയ്ത വിഷയങ്ങൾ ആണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ…

മാതാ അമൃതാനന്ദമയിയുടെ അമ്മ വിടവാങ്ങി

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. അമൃതപുരി ആശ്രമത്തിലാണ് അന്ത്യകർമ്മങ്ങൾ നടക്കുക.

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങൾക്ക് സര്‍ക്കാര്‍ മറുപടി നൽകും: ഗോവിന്ദൻ

തൃശ്സൂര്‍: രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തി ഗവർണർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരായ ആരോപണങ്ങൾ അസംബന്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. “ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോൾ…