Category: General News

ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സർക്കാർ അയച്ച ബില്ലുകൾ ഗവര്‍ണര്‍ക്ക് പോക്കറ്റിലിട്ട് നടക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ഒന്നുകിൽ ഗവർണർ ഒപ്പിടണം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയയ്ക്കണം അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കണം. സഭ രണ്ടാമതും അയച്ചാൽ അതിൽ ഒപ്പിട്ടേ മതിയാകൂ. ജനങ്ങള്‍ തിരഞ്ഞെടുത്തത്…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി നേതാക്കള്‍

കൊച്ചി: കോൺ‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂർ എം പി, അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകൾ ഉയർന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. നെഹ്റു കുടുംബത്തെ അംഗീകരിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി…

കോടിയേരിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

കോടിയേരി: ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) കേസ് റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നിർദേശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്‍റെ തലശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ച്…

വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികളുടെ ദാരുണമായ ജീവിതത്തോട് ലത്തീൻ അതിരൂപതയും മുഴുവൻ കത്തോലിക്കാ സഭയും അനുഭാവപൂർണമായ നിലപാടല്ല സ്വീകരിച്ചതെന്നും, എന്നാൽ സർക്കാരുമായും അദാനിയുമായും വിലപേശാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ്…

മുന്‍ ആലുവ എംഎൽഎ കെ മുഹമ്മദ് അലി അന്തരിച്ചു

ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി (76) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടർച്ചയായി ആറ് തവണ ആലുവയിൽ നിന്ന് എം.എൽ.എയായിരുന്നു. 1946 മാർച്ച് 17ന് ആലുവ പാലസ് റോഡ് ചിത്ര…

മൃഗങ്ങളുമായി ഇടപെടുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷൻ ആരംഭിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനും, വന്ധ്യംകരണത്തിനുമായി നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയകളും നടത്തുകയാണ്. ഇവരിൽ ചിലർക്ക്…

നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമന്റിട്ടത് യുഎഇയില്‍ നിന്ന്

കൊച്ചി: തന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയെന്ന നടൻ നസ്‌ലെന്റെ പരാതിയിൽ നിർണായക വഴിത്തിരിവ്. യു.എ.ഇ.യിൽ നിന്നുള്ള അക്കൗണ്ട് വഴിയാണ് കമന്റ് ഇട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച് ഫേസ്ബുക്കിന് കത്തയച്ചിട്ടുണ്ട്. അക്കൗണ്ട്…

മധു കൊലക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ ചെലവോ നൽകിയിട്ടില്ല. വിചാരണ ദിവസം ചെലവായ തുകയെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചെലവ് കണക്ക് സഹിതം കത്തയച്ചു.…

ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണനയിൽ; ഹർജി ഇതുവരെ മാറ്റിവച്ചത് 31 തവണ

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ…

ആദ്യ മുലപ്പാല്‍ ബാങ്കിന് ഒന്നാം പിറന്നാൾ; 1,400 അമ്മമാരുടെ സ്നേഹം

കോഴിക്കോട്: 1,400 അമ്മമാർ നൽകിയ സ്നേഹമൂറും മുലപ്പാൽ ജീവൻ നൽകിയത് 1813 കുഞ്ഞുങ്ങൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാൽ ബാങ്ക് മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശ്വാസം നൽകുന്നു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാൽ ബാങ്ക് ഒന്നാം…