Category: General News

ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളുകൾക്ക് നാളെ അവധിയില്ല

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടർ പ്രകാരം ശനിയാഴ്ച (24.09.2022) സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ കൂടാതെ, ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾ കൂടി ഈ വർഷം പ്രവൃത്തി ദിവസമായിരിക്കും. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി…

രേഖാരാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീംകോടതി. മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. എംജി സര്‍വകലാശാല…

ഓണം ബമ്പർ കോടിപതി; അനൂപ് ഇനി പരിശീലന ക്ലാസ്സിലിരിക്കും

തിരുവനന്തപുരം: ലോട്ടറി വിജയികൾക്കായി സാമ്പത്തിക പരിശീലന പരിപാടി നടത്താൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപും പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെടും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് കഴിഞ്ഞ ബജറ്റിൽ ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി…

കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു

കണ്ണൂര്‍: ഹര്‍ത്താലിന്റെ ഭാഗമായി പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. നിര്‍ബന്ധിച്ച് കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരേയാണ് പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ മര്‍ദിച്ചത്. കട അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ…

ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയെന്ന് റിപ്പോർട്ട്

കൊല്ലം: വീടിന്റെ മുന്നിൽ കേരള ബാങ്ക് ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്തു ബിരുദ വിദ്യാർഥിനിയായ അഭിരാമി ജീവനൊടുക്കിയ സംഭവത്തിൽ, ജപ്തി നോട്ടിസ് പതിച്ചതില്‍ ബാങ്കിന് വീഴ്ചയുണ്ടായെന്ന് കൊല്ലം സഹകരണ റജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അസുഖബാധിതനായ അജികുമാറിന്‍റെ പിതാവിന് ജപ്തി നോട്ടിസ് കൈമാറിയത്…

അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; കെഎസ്ആര്‍ടിസിക്കു നല്‍കുന്ന പരസ്യം പിന്‍വലിച്ചെന്ന് ജൂവലറി ഉടമ

കോട്ടയം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്, കെഎസ്ആർടിസിക്കു നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതായി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് എം.ഡി.ക്ക് കത്ത്…

കണ്ണൂരിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കണ്ണൂരിൽ വ്യാപക ആക്രമണം. പാപ്പിനിശ്ശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ്…

‘കുറുപ്പി’നെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കുറുപ്പ്’ എന്ന സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമ റിലീസ് ചെയ്യുന്നതിനാൽ ഇനി പ്രദർശനം നിർത്തിവയ്ക്കാൻ…

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ, പൊതുസ്വത്ത് നശിപ്പിച്ചാൽ വെവ്വേറെ കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.…

ഹർത്താൽ ആക്രമണം ; കെഎസ്ആർടിസി സർവീസ് നിർത്തില്ലെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പൊലീസിന്‍റെ സഹായത്തോടെ പരമാവധി സേവനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.…