Category: General News

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്…

ഹർത്താലിൽ തകർത്തത് 70 കെഎസ്ആർടിസി ബസ്; നഷ്ടം 45 ലക്ഷം

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോടതിയിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ്…

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്

കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും അത് അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ…

തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. ഏരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കൈഞരമ്പ് മുറിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.…

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത്…

മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ: ഹര്‍ജി പിൻവലിക്കാൻ കേന്ദ്രം അനുമതി നൽകി

ഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുവദിച്ചത്. നേരത്തെ ഹർജി പരിഗണിക്കവെ പിൻവലിക്കാനുള്ള കാരണം…

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി പിടിയില്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വടകര സ്വദേശി നജീഷാണ് അറസ്റ്റിലായത്. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണ്. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയാണ്…

മലയാളി മാധ്യമങ്ങൾക്ക് ആത്മാഭിമാനം ഇല്ല; ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ചു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകിയില്ലെങ്കിൽ ഇനി മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനങ്ങളോട് മാധ്യമപ്രവർത്തകർ…

സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി ഓണം ബംബർ വിജയി

തിരുവനന്തപുരം: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് മടുത്തുവെന്ന് 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയ അനൂപ് . രാവിലെ മുതൽ ആളുകൾ പണം ചോദിച്ച് വീട്ടിൽ വരുന്നുണ്ടെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അനൂപ് പറഞ്ഞു. ഇത്തരക്കാരെ ഭയന്ന് ഒളിച്ചു താമസിക്കാൻ…

എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കൾ വാങ്ങിയ സ്ഥലവും കണ്ടെത്താൻ അഞ്ച്…