Category: General News

സ്വന്തമായി ആപ്പ് നിർമിച്ച് 8 വയസുള്ള മലയാളി മിടുക്കി; പ്രശംസിച്ച് ആപ്പിൾ സിഇഒ

ദുബായ്: എട്ടാം വയസ്സിൽ ദുബായിലെ ഒരു മലയാളി സ്കൂൾ വിദ്യാർത്ഥിനി ആപ്പിൾ കഴിക്കുന്ന ലാഘവത്തോടെ കഥ പറയും ആപ്പ് തയ്യാറാക്കി. ദുബായിൽ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി ഹന മുഹമ്മദ് റഫീഖാണ് കുട്ടിക്കഥകൾ റെക്കോർഡ് ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിംഗ്…

ആര്യാടന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം കോൺഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലബാറിലെ കോൺഗ്രസിന്‍റെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ. അദ്ദേഹം മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിൽ…

ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായ നിയമസഭാ സാമാജികൻ; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം എപ്പോഴും…

ആര്യാടന്‍ മുഹമ്മദിൻ്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തോടെ സമഭാവനയോടെ എല്ലാവരേയും കണ്ടിരുന്ന മികച്ച നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളം കണ്ട തന്ത്രജ്ഞനായ നേതാവായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പ്രാപ്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. വ്യക്തിപരമായി അടുപ്പമുള്ള…

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

സവർക്കർ ഫ്ലക്സ് വിവാദം; സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: സവർക്കറുടെ ചിത്രം ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ വച്ചതിന് വിമർശിക്കപ്പെട്ട സുരേഷിനെതിരെ നടപടി ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അറിയാതെ സംഭവിച്ചതാണെങ്കിലും തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാൻ കോൺഗ്രസിന് കഴിയില്ല. സുരേഷിനെതിരെ നടപടിയെടുക്കരുതെന്ന് നിരവധി പ്രവര്‍ത്തകര്‍ തന്നോട്…

രോഗിയെ കയറ്റുമ്പോൾ തന്നെ വിവരം ആശുപത്രിയിയിൽ; ആംബുലൻസ് ശൃംഖല ശക്തമാക്കുന്നു

തിരുവനന്തപുരം: രോഗിയെ ആംബുലൻസിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രോഗിയുടെ അവസ്ഥ, അപകട വിവരം, ആംബുലൻസിന്‍റെ വരവ്, ആശുപത്രിയില്‍ രോഗി എത്തുന്ന സമയം എന്നിവ ലഭ്യമാകുന്ന തരത്തിൽ 108 ആംബുലൻസ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തി. ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറക്കലും വിവരങ്ങള്‍…

വിഴിഞ്ഞം തുറമുഖം: സമര സമിതിയുമായി ചർച്ച നടത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമരസമിതിയുമായി ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും ഗവർണർ .ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് പാർട്ടി രംഗത്തെത്തിയത്. പ്രശ്നങ്ങൾ മനസ്സിലാക്കുന്ന രീതിയിലാണ് പാർട്ടി നേതൃത്വം…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആസൂത്രിതം, അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോപ്പുലർ ഫ്രണ്ട് ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മുഖംമൂടി ധരിച്ചുള്ള ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തി.…

ഹർത്താൽ; സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹർത്താലിനെ നേരിടാൻ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമസംഭവങ്ങളെ നേരിടാൻ സര്‍കാരിന് കഴിഞ്ഞില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പോലീസിന്‍റെ അഭാവം…