Category: General News

ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകി. ബൂത്ത് ചുമതലയുള്ളവർ മുതൽ മുതിർന്ന നേതാക്കൾ വരെ വീട് കയറൽ അടക്കം സജീവമായി നടത്തണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി…

റോഡ് പരിശോധനാ റിപ്പോർട്ട് ഇനി ഓഫീസിലിരുന്ന് തയാറാക്കേണ്ട: മുഹമ്മദ് റിയാസ്

കൊല്ലം: ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധന നടത്താൻ ഉദ്യോഗസ്ഥർ ഫീൽഡിലേക്ക് ഇറങ്ങണം. പുതിയ റോഡ് നിർമ്മാണത്തിന് ശേഷം കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിക്കുന്ന സംഭവങ്ങൾ അവസാനിപ്പിക്കാൻ ജലവിഭവ…

കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം; യൂണിയനുകളുമായി ഇന്ന് ച‍ർച്ച

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കെ.എസ്.ആർ.ടി.സി സി സി.എം.ഡി വിളിച്ചുചേർത്ത യോഗം അംഗീകൃത ട്രേഡ് യൂണിയനുകളുടെ നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്ത് ചേരും. ആഴ്ചയിൽ 12 മണിക്കൂർ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക, അക്കൗണ്ട്സ് വകുപ്പ് ജീവനക്കാരുടെ…

എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെയാണ് ജിതിനെ കോടതിയിൽ ഹാജരാക്കിയത്. ജിതിനെ ഈ മാസം…

കെഎസ്ആർടിസി മർദ്ദനക്കേസിൽ അറസ്റ്റ് വൈകുന്നു; പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും

തിരുവനന്തപുരം: തന്നെയും മകളെയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ ഇന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. കെഎസ്ആർടിസിയെ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി. അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം…

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയാണ് ദക്ഷിണാഫ്രിക്ക കളിക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 മത്സരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്നലെ രാവിലെ അബുദാബി വഴിയാണ് ഇയാൾ…

കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനത്തെ വലയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി

പാലക്കാട്: കേന്ദ്രസർക്കാരിന്റെ വിപരീത പരിഷ്കാരങ്ങൾ രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പാലക്കാട് ജില്ലയിൽ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ എല്ലാ മേഖലകളെയും പിന്നോട്ടടിക്കുകയാണ്. സാധാരണക്കാർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസമോ മെച്ചപ്പെട്ട തൊഴിലോ മെഡിക്കൽ സൗകര്യങ്ങളോ…

റോഡ് നിര്‍മാണത്തില്‍ കാലാനുസൃത മാറ്റം വരുത്തും; മന്ത്രി മുഹമ്മദ് റിയാസ്

കൊല്ലം: സംസ്ഥാനത്ത് റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ കാലാനുസൃത മാറ്റം വരുത്തുകയാണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മിതി. മന്ത്രിയുടെ…

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം; കേരളത്തിന് അംഗീകാരം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0 പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍…

തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ…