Category: General News

കേരള വിസിക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരള വി.സിക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സി.യുടെ അധികാരങ്ങളും കടമകളും ചട്ടത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ഗവർണർ. സെർച്ച് കമ്മിറ്റിയിലേക്ക് ഒരു നോമിനിയെ ഉടൻ നിർദേശിക്കണമെന്നും ഗവർണർ വി.സിക്ക് നിർദ്ദേശം നൽകി. ഇത് മൂന്നാം തവണയാണ് നോമിനിയെ നൽകാൻ…

ഒക്ടോബർ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസിന് അവധി; 30ന് നേരത്തെ അടയ്ക്കും

തിരുവനന്തപുരം: ഒക്ടോബർ 1, 2 തീയതികളിൽ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത് സെപ്റ്റംബർ 30ന് വൈകിട്ട് 7 മണിക്ക് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് എല്ലാ മാസവും ഒന്നാം തീയതി അവധിയാണ്. ഗാന്ധിജയന്തിയായതിനാലാണ് ഒക്ടോബർ…

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് 

പാലക്കാട് /വയനാട്: പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ്. വയനാട്, പാലക്കാട് ജില്ലകളിലെ പ്രവർത്തകരുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്. വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ മാനന്തവാടി എരുമതെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. ഹർത്താൽ ദിനത്തിലെ…

കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളം ഭീകരവാദത്തിന്‍റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ബി.ജെ.പി അധ്യക്ഷൻ ആർ.എസ്.എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്നും യെച്ചൂരി പറഞ്ഞു. സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനുമുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക്…

കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്‍റണി

ന്യൂ ഡൽഹി: എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും പല ആവശ്യങ്ങൾക്കായായിരുന്നു ഡൽഹി യാത്രയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പുമായി…

രണ്ടംഗ സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കേരള സർവകലാശാല വി.സി

തിരുവനന്തപുരം: ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വി.സി നിയമന വിവാദത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയത് നിയമവിരുദ്ധമാണെന്ന് ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വി.സി പറഞ്ഞു. സെനറ്റ് യോഗം വിളിക്കുന്നതിൽ വി.സി തീരുമാനമെടുത്തില്ല. ഗവർണർ…

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ജാതിപ്പേരുകള്‍ പേരില്‍ വാലായി ഉപയോഗിക്കരുതെന്ന് സി.പി.ഐ(എം.എല്‍)

കോഴിക്കോട്: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാറിന്‍റെ 12-ാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ജാതിപ്പേരുകൾ വാലായി ഉപയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തു. ഇത് നടപ്പിലാക്കാൻ പുതിയ കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് നടന്ന പാർട്ടി കോൺഗ്രസിൽ ധാരണയായി. സെപ്റ്റംബർ 25 മുതൽ 29…

എ.കെ.ജി സെന്‍റർ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷയിൽ വിധി 29 ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി 29ന് വിധി പറയും. ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്‍ററിലേക്ക് എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള ഒരു ചെറിയ സ്ഫോടനത്തിൽ നിന്നാണ്…

യുവതിയെ ബസ് ജീവനക്കാരൻ കുത്തി പരിക്കേല്‍പ്പിച്ചു

കൊച്ചി: എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ യുവതിയെ ബസ് ജീവനക്കാരൻ കുത്തി പരിക്കേല്‍പ്പിച്ചു. എളങ്കുന്നപ്പുഴ സ്വദേശിയും പോസ്റ്റ് ഓഫീസിലെ താത്കാലിക പോസ്റ്റ് വുമണുമായ രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്. കാക്കനാട് സ്വദേശി ഫൈസലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11…

അഴിമതിക്കേസിലെ അബ്ദുറഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ പ്രതികരിച്ച് കെ ടി ജലീൽ

മലപ്പുറം: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ. പിരിവ് തൊഴിലാക്കിയ വില്ലൻമാരെ സമൂഹം തിരിച്ചറിയണം. അവരുടെ കൈയിൽ അഞ്ച് പൈസ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും…