Category: General News

ബിജെപി വിരുദ്ധ മുന്നണിക്കു നേതൃത്വം നൽകാൻ കഴിയുക കോൺഗ്രസിനു മാത്രമെന്ന് മുസ്‌ലിം ലീഗ്

പട്ടിക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് പ്രതിനിധി സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പൂപ്പലം എംഎസ്പിഎം കോളജിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിജെപിയുടെ ജനവിരുദ്ധ…

ഭാരത് ജോഡോ യാത്ര ഇന്നും നാളെയും കൂടി മലപ്പുറം ജില്ലയിൽ

പെരിന്തൽമണ്ണ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. പുലാമന്തോളിൽ ആരംഭിച്ച യാത്രയിൽ ആയിരങ്ങളാണ് രാഹുൽഗാന്ധിയെ അനുഗമിച്ചത്. രാവിലെ 6.30ന് തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം പത്തോടെ പെരിന്തൽമണ്ണ പൂപ്പലത്ത് അവസാനിച്ചു. വൈകീട്ട് അഞ്ചിന് പട്ടിക്കാട്ടുനിന്ന് ആരംഭിച്ച് രാത്രി…

തൊടുപുഴ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് കുട്ടികളെ കാണാതായി

ഇടുക്കി: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് നാല് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ രാവിലെ 8.30 മുതലാണ് 12ഉം 13ഉം വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി; കാനത്തിനെതിരെ പ്രകാശ് ബാബു

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരം ഉറപ്പായി. ഇരുപക്ഷവും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ വിഭാഗത്തിന്‍റെ നീക്കം. പ്രകാശ് ബാബു മത്സരിച്ചാൽ…

കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ്; ഉടൻ കുറ്റപത്രം സമർപ്പിക്കും

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കുട്ടിയുടെ പിതാവ് പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്ന ആളാണ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് കുട്ടിയുടെ പിതാവ് റാലിക്കായി തയ്യാറാക്കിയത്. വിവിധ…

 ​കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം; ചർച്ച നാളേയും തുടരും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തുന്ന ചർച്ച തുടരും. പരിഷ്ക്കരിച്ച ഷെഡ്യൂളുകളുടെ ഒരു മാതൃക നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരം മനസ്സിലാക്കാൻ യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം അടുത്ത…

സംസ്ഥാനത്ത് നിലവിലുള്ള സ്കൂൾ സമയം തുടരണം; ജിദ്ദ കെഎംസിസി

ജിദ്ദ: ഖാദർ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കരുതെന്നും നിലവിലുള്ള സ്കൂൾ സമയം തന്നെ കേരളത്തിൽ തുടരണമെന്നും ജിദ്ദ കെഎംസിസി. ശറഫിയ്യയിൽ വെച്ച് നടന്ന യോഗം കെ.എ.ഹമീദ് ഹാജി മാറാക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. അൻവർ പൂവല്ലൂർ,…

ദേവസ്വം ബോർഡ് നിയമന തട്ടിപ്പ് ;കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പെന്ന് സൂചന

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണെന്ന് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നൂറോളം പേരിൽ നിന്നായി…

‘പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ട’

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ടയാണെന്ന് വിശേഷിപ്പിച്ച് പി.എഫ്.ഐ. റെയ്ഡുകള്‍ നാടകമാണെന്നും തങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ നടത്തുന്നതിലൂടെ ഭയമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

പരിശോധനാ റിപ്പോർട്ടില്ലാതെ പേവിഷ വാക്സീൻ വാങ്ങിയത് സർക്കാർ അറിഞ്ഞുകൊണ്ട്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. ജൂലൈ 15ന്, വാക്സീൻ എത്തിക്കുന്നതിനു മുമ്പായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം…