Category: General News

പോപ്പുലർ ഫ്രണ്ട്–ആർഎസ്എസ് താരതമ്യം കപട മതേതരത്വമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. “രാജ്യത്ത് മതഭീകരസംഘടനകള്‍ക്ക് ഫണ്ട് നൽകി…

പിണറായി ബിജെപിയുടെ വിശ്വസ്ത സേവകൻ: പരിഹസിച്ച് സുധാകരൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പിയുടെ ഏറ്റവും വിശ്വസ്തനായ സേവകനെന്ന് വിളിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് ഒരു തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം ഖേദിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ…

റിയാസിന്റെ വിവാഹത്തിനെതിരെ പ്രസംഗിച്ചതിന് അഴിമതിക്കേസിൽ കുടുക്കി: അബ്ദുറഹ്മാന്‍ കല്ലായി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് വിവാഹം കഴിച്ചതിനെതിരെ നടത്തിയ പ്രസംഗത്തിന്‍റെ പേരിൽ തന്നെ അഴിമതിക്കേസിൽ കുടുക്കുകയാണെന്നും വേട്ടയാടുകയാണെന്നും മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. റിയാസ് മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചാൽ അത് വ്യഭിചാരമാണെന്നത് മതനിയമമാണ്. അന്നത്തെ…

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ഭർതൃഗൃഹം വിട്ട കോട്ടയം സ്വദേശിനിയായ 26 കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുവാദം നൽകിക്കൊണ്ട്…

‘കേവല നിരോധനം കൊണ്ട് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ല’: വി.ഡി സതീശൻ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളെ കേവല നിരോധനം കൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട ആർ.എസ്.എസിനുമുണ്ട്. കോൺഗ്രസ് ഇതിനോട് സമരസപ്പെടില്ലെന്നും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.…

പിഎഫ്ഐ നിരോധനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സർക്കാരിനെ നയിക്കുന്ന സി.പി.എം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള…

പിഎഫ്ഐ നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്. സംഘടനയെ വിലക്കിയതിനെ ലീഗ് നേതാവ് എം കെ മുനീർ സ്വാഗതം ചെയ്തു. “നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ഇത്തരം സംഘടനകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു. വാൾ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി ബിജെപി

ദില്ലി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പല സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുണ് സിംഗ് പറഞ്ഞു. നടപടി ധീരമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ്…

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വകുപ്പ് മേധാവികളുടേയും കളക്ടർമാരുടേയും യോ​ഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവികളുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ഇന്ന് ചേരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ദ്വിദിന യോഗം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണവും പേവിഷ പ്രതിരോധ കർമ്മ പദ്ധതിയും പ്രധാന ചർച്ചാവിഷയമാകും. വകുപ്പുകളുടെ…

പിഎഫ്ഐ ഓഫീസുകൾ ഉടൻ മരവിപ്പിക്കും; തുടര്‍ നിര്‍ദ്ദേശത്തിനായി കാത്ത് പൊലീസ്

ഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും നിരോധനത്തോടെ ഇവയുടെ ഓഫീസുകൾ ഉടനെ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,…