Category: General News

അനാരോഗ്യ ഇടപെടല്‍; ഹെൽത്ത് ഡയറക്ടര്‍ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ്. മൂന്നര വർഷത്തെ സേവനം ബാക്കി നിൽക്കെയാണ് ഡിഎച്ച്എസ് ഡോക്ടർ പ്രീത സ്വമേധയാ വിരമിക്കലിന് അപേക്ഷിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനം എടുത്തത്. വിരമിക്കലിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഡോ…

നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ ദൃശ്യങ്ങളിൽ തിരിച്ചറിയാമെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പന്തീരാങ്കാവ്…

വാക്കുപാലിച്ച് സുരേഷ് ഗോപി; ഇടമലക്കുടിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കി

ഇടമലക്കുടി: മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നൽകിയത് ഉജ്ജ്വല സ്വീകരണം. താളമേളങ്ങളോടെ കാട്ടുപൂക്കൾ നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇതാദ്യമായാണ് അദ്ദേഹം ഇടമലക്കുടിയിൽ…

ജനശതാബ്ദി ട്രെയിന്‍ മാതൃകയിൽ ‘എന്‍ഡ് ടു എന്‍ഡ്’ സര്‍വീസ് ഒരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കാർക്ക് വേണ്ടി ജനശതാബ്ദി ട്രെയിനിന്‍റെ മാതൃകയിൽ എറണാകുളം-തിരുവനന്തപുരം ‘എൻഡ്-ടു-എൻഡ്’ സർവീസ് ആരംഭിച്ചു. ലോഫ്ലോർ എ.സി. ബസില്‍ ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിൽ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്. കൊല്ലത്തെ അയത്തിൽ ഫീഡർ സ്റ്റേഷനിലും…

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് കൊല്ലം പൊലീസ് ക്ലബിലേക്കും…

അട്ടപ്പാടി മധു കേസ് ; സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കാൻ അനുമതി

പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കും. മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നടത്തുന്ന മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ വിചാരണക്കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്. മധുവിന്‍റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭർത്താവ്…

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പരിഹാരമല്ല; രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് യെച്ചൂരി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ആ സംഘടന ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള മാർഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. “ഇത്തരം സംഘടനകളെ നിരോധിച്ചാൽ അവ മറ്റൊരു പേരിൽ വരും. രാഷ്ട്രീയമായാണ് ഇത്തരം സംഘടനകളെ നേരിടേണ്ടത്. ഇതോടൊപ്പം ഭരണതലത്തിലും ക്രിമിനലുകൾക്കെതിരെ നടപടിയുണ്ടായാൽ…

നിരോധിക്കപ്പെട്ട സംഘടനയുമായി ഐഎൻഎല്ലിന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. “രാജ്യത്തെ തകർക്കാൻ തീവ്രവാദ…

യുവനടിമാര്‍ക്ക് എതിരെയുണ്ടായ അതിക്രമത്തിൽ നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകി. ‘സാറ്റർഡേ നൈറ്റ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സിറ്റി പൊലീസ് കമ്മീഷണർക്കും പന്തീരാങ്കാവ് പൊലീസിനും പരാതി നൽകി. ഇന്നലെ വൈകുന്നേരമാണ് മാളിലെത്തിയ നടിമാർ…

ഒക്ടോബര്‍ മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 4,5 തീയതികളില്‍…