Category: General News

കൊച്ചിയിലെ കൊലപാതകങ്ങളെല്ലാം യാദൃശ്ചികമെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളില്‍ ന്യായീകരണവുമായി കൊച്ചി സിറ്റി പൊലീസ്. പൊലീസിന്‍റെ അനാസ്ഥ മൂലമല്ല ഒന്നും സംഭവിച്ചതെന്നാണ് സിറ്റി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കൊച്ചി സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ നടന്ന ഏഴ്…

ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിനെതിരെ സീറോ മലബര്‍ സഭ

കൊച്ചി: ഞായറാഴ്ച ലഹരി വിരുദ്ധ കാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തെ എതിർത്ത് സീറോ മലബാർ സഭ. കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുന്നതിനുള്ള ദിവസമാണ് ഞായറാഴ്ചയെന്ന് സഭ പറയുന്നു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളുകളിൽ നടത്താനിരുന്ന ലഹരി വിരുദ്ധ കാമ്പയിൻ വിദ്യാർത്ഥികൾ,…

ലൈംഗികാതിക്രമം നേരിട്ട നടിമാർക്ക് പിന്തുണയുമായി അൻസിബ

കോഴിക്കോട്ട് സിനിമാ പ്രമോഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഞെട്ടിക്കുന്നതാണ്. തിരക്കിനിടയിൽ അതിക്രമം കാണിച്ച യുവാവിന്റെ മുഖത്ത് നടിമാരിൽ ഒരാൾ അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാണ്. ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അൻസിബ ഹസൻ. നിശ്ശബ്ദരായി…

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി യാക്കോബായ പള്ളിയിൽ നടക്കും. പരേതനായ മാന്താനത്ത് ഫിലിപ്പാണ് ഭർത്താവ്.

പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് ഐഎൻഎൽ. നിരോധനത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യാൻ കഴിയില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാനുള്ള ഒരു മാർഗമല്ല നിരോധനം. പകരം…

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃകോടതി വിധി

തൃശ്ശൂര്‍: ഫ്‌ളാറ്റിന്റെ പോര്‍ച്ചില്‍ കാര്‍ കയറ്റാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃ കോടതി വിധി. കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന ആൾ എന്ന നിലയിലാണ് വിധി വന്നത്. നിർമ്മാണ പ്രശ്നം പരിഹരിച്ച് നഷ്ടപരിഹാരമായും കോടതിച്ചെലവുമായും 35,000 രൂപ…

ജോഡോ യാത്രയിൽ കുഞ്ഞിനെ തോളിലിരുത്തി രാഹുൽ ​ഗാന്ധി; ഒപ്പം രമേശ് പിഷാരടി

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടൻ രമേഷ് പിഷാരടി. രാഹുൽ ഗാന്ധിയോടൊപ്പമുള്ള രമേഷ് പിഷാരടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞിനെ തോളിലേറ്റി നടക്കുന്ന രാഹുലിനെ ചിത്രത്തിൽ കാണാം. കൂടെ പിഷാരടിയെയും കാണാം. …

സുരേന്ദ്രന്റെ പ്രസ്താവന ഉണ്ടയില്ലാ വെടി: അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന് ഐഎൻഎല്ലുമായി ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. പരിഹാസ്യമായ അസംബന്ധം പറഞ്ഞ് മാധ്യമങ്ങളിൽ തന്‍റെ സാന്നിധ്യം അറിയിക്കുക എന്നതിലുപരിയായി സുരേന്ദ്രന്‍റെ പ്രസ്താവനയെ കാണുന്നില്ലെന്ന് അഹമ്മദ് ദേവർകോവിൽ ഫേസ്ബുക്കിൽ കുറിച്ചു.…

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പിന്തുണയുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ പിന്തുണച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്ത്. കോളേജ് അധ്യാപകന്‍റെ കൈവെട്ടിയ സംഭവവും അഭിമന്യു, സഞ്ജിത്ത്, നന്ദു എന്നിവരുടെ കൊലപാതകവും നിരോധന ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. നിരോധിക്കേണ്ട സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് അഭിമന്യുവിന്‍റെ സഹോദരൻ എം പരിജിത്ത് പറഞ്ഞു.…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം സംഘടന അംഗീകരിക്കുന്നുവെന്ന് സത്താർ പ്രസ്താവനയിൽ പറഞ്ഞു.…