Category: General News

കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഡോ. മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ…

പിഎഫ്ഐ ഹർത്താൽ; ഇതുവരെ അറസ്റ്റ് ചെയ്തത് 2242 പേരെ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തു. പെരുമ്പളക്കടവിലെ…

ദേശീയ ഗെയിംസ്; കേരളത്തിനായി ആദ്യ സ്വര്‍ണം സ്വന്തമാക്കി അഭിജിത്ത്

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ റോളർ സ്കേറ്റിങ്ങിൽ കേരളത്തിന്‍റെ അഭിജിത്ത് സ്വർണം നേടി. ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ രണ്ടാം മെഡലാണിത്. വനിതകളുടെ ഫെൻസിംഗ് ഇനത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.

പൊതുസമ്മേളനം ജനറല്‍ സെക്രട്ടറിയെ അറിയിച്ചില്ല; കീഴ്വഴക്കം തെറ്റിച്ച് സിപിഐ

തിരുവനന്തപുരം: പൊതുസമ്മേളനത്തിൻ്റെ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പൊതുസമ്മേളനം അറിഞ്ഞില്ല. പരിപാടികളെക്കുറിച്ച് ഡി രാജയെ അറിയിച്ചിരുന്നില്ല. പൊതുസമ്മേളനം ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. പതിവിലും കൂടുതൽ ആകാംക്ഷക്കും ഉൾപാർട്ടി കലഹങ്ങൾക്കും ഇടയിലാണ് ഇത്തവണത്തെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്…

കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; സമരം പിൻവലിച്ച് ടിഡിഎസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും ഗതാഗതമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ…

എംജി യൂണിവേഴ്‌സിറ്റി ഒക്ടോബർ 3ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് അണികളെ സിപിഐഎമ്മിലേക്ക് എത്തിക്കാനാണ് പിണറായിയുടെ നീക്കം: കെ. സുരേന്ദ്രന്‍

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമ്പോൾ അതിന്റെ അണികളെ സിപിഐഎമ്മിലേക്ക് ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കമാണ് പിണറായി വിജയനും പാർട്ടിയും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അരലക്ഷത്തിലധികം വരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ക്രമേണ സി.പി.ഐ(എം)ലേക്ക് ആകർഷിക്കാനുള്ള നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ…

കാലവര്‍ഷം പടിയിറങ്ങി; കേരളത്തില്‍ ഇത്തവണ 14% മഴ കുറവ്

തിരുവനന്തപുരം: 2022 ലെ മൺസൂൺ കലണ്ടർ അവസാനിച്ചപ്പോൾ രാജ്യത്തെ മൺസൂൺ 6% കൂടുതൽ. ഈ വർഷം രാജ്യത്ത് ശരാശരി 925 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ദാമൻ ദിയുവിൽ 3148 മില്ലിമീറ്റർ മഴ ലഭിച്ചു. ഗോവ (2763.6 മില്ലിമീറ്റർ), മേഘാലയ (2477.2 മില്ലിമീറ്റർ),…

ബെവ്‌കോ ഔട്ട്ലെറ്റുകൾ ഇന്ന് അടയ്ക്കും; ഇനി തുറക്കുക ഒക്ടോബർ 3ന്

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്‍റെ ഭാഗമായി മദ്യശാലകൾ ഇന്ന് നേരത്തെ അടച്ചിടും. എല്ലാ മാസത്തിലെയും ആദ്യ ദിവസം സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം ദിവസം ഗാന്ധിജയന്തി പ്രമാണിച്ച് അവധിയുമാണ്. ഇതോടെ…

സമരം നേരിടാന്‍ ബദൽ മാർഗവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല സമരത്തിന് കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ബദൽ മാർ​ഗവുമായി കെഎസ്ആർടിസി. സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ…