Category: General News

ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും

മണ്ണഞ്ചേരി: ആലപ്പുഴ മണ്ണഞ്ചേരിയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യവും ഛർദ്ദിലും. തമ്പകച്ചുവട് ഗവൺമെന്‍റ് യു.പി സ്കൂളിലെ 12 കുട്ടികൾക്കാണ് ഛർദ്ദിൽ ഉണ്ടായത്. വയറുവേദനയും ഛർദ്ദിലുമായി കുട്ടികളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ…

പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഏറ്റവും വില…

കാട്ടാക്കട കെഎസ്ആര്‍ടിസി ആക്രമണക്കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ സംഘമാണ് സുരേഷ് കുമാറിനെ തിരുമല ചാടിയറയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; പൊലീസ് ആസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം യോഗത്തിൽ ചർച്ചയാകും. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണങ്ങൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയമാകും. ക്രമസമാധാന ചുമതലയുള്ള എസ്പിമാരുൾപ്പെടെയുള്ളവരുടെ…

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി വരിക. നേരത്തെ എട്ട് ഡിപ്പോകളിൽ ഇത് നടപ്പാക്കാനായിരുന്നു കരാർ. എന്നാൽ തയ്യാറാക്കിയ…

യൂറോപ്യൻ സന്ദർശനം; മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ഇന്ന് പുറപ്പെടും 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടും. ഈ മാസം 12 വരെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഡൽഹിയിൽ നിന്ന് ഫിൻലൻഡിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചീഫ് സെക്രട്ടറിയും അദ്ദേഹത്തോടൊപ്പമുണ്ട്. നോർവേ…

ദേശീയ ഗെയിംസില്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണം നേടി വിദ്യ

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഔദ്യോഗിക ഉത്‌ഘാടന ചടങ്ങിന് ശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. ലോക…

കെ.എം.എസ്.സി.എല്ലിന് ടെന്നിസ് ക്ലബിൽ 11.50 ലക്ഷത്തിന്റെ അംഗത്വം; അറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്(കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം. 2017 ഏപ്രിലിൽ 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗത്വമെടുത്തത്. കോർപ്പറേഷൻ ഫയലുകളിൽ അംഗത്വമെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ…

സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നു; ഗവർണറെ വിമർശിച്ച് കാനം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് വിമർശനം. എൽ.ഡി.എഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ…

സ്ത്രീകള്‍ക്ക് എല്ലാ നഗരങ്ങളിലും താമസകേന്ദ്രം ഒരുക്കും: വീണാ ജോർജ്

കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം ‘എന്റെ കൂട്’ താമസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ ”എന്റെ കൂട്’ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്…