Category: General News

കേരളത്തിലെ അഞ്ച് ആർഎസ്എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

ഡൽഹി: കേരളത്തിൽ ആർ.എസ്.എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷ ഒരുക്കുന്നത്. ഇവർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും, ഇതിനേക്കാൾ ഉപരിയായി,…

പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി ആരംഭിച്ചു

കോഴിക്കോട്: നിരോധനത്തെ തുടർന്ന് പോലീസും എൻഐഎയും പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമെതിരെ നടപടികൾ ആരംഭിച്ചു. മിക്ക ജില്ലകളിലെയും പോപ്പുലർ ഫ്രണ്ടിന്‍റെയും മറ്റ് നിരോധിത സംഘടനകളുടെയും ഓഫീസുകൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും നോട്ടീസ് ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസിൽ പ്രവേശിക്കുന്നവർക്കെതിരെ യു.എ.പി.എ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.…

ലഹരിവിരുദ്ധ ദിനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം ഗാന്ധിജയന്തി ദിനത്തിൽ നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 2നാണ് ഇത്തരമൊരു പരിപാടി ആരംഭിക്കേണ്ടത്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻമാരുടെ സമിതി (കെസിബിസി) ഉന്നയിച്ച എതിർപ്പിനോടായിരുന്നു മുഖ്യമന്ത്രിയുടെ…

ഞായറാഴ്ചത്തെ ലഹരി വിരുദ്ധ പരിപാടി: എതിർപ്പറിയിച്ച് ക്രൈസ്തവ സംഘടനകൾ

പത്തനംതിട്ട: ലഹരിവിരുദ്ധ ക്യാംപെയ്ൻ നാളെ തുടങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധമറിയിച്ച് ക്രൈസ്തവ സംഘടനകൾ. പരിപാടിക്ക് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് ക്രൈസ്തവ സഭാ നേതാക്കൾ എതിർപ്പ് അറിയിച്ചത്. മറ്റൊരു ദിവസം പരിപാടി നടത്തണമെന്ന് ക്രൈസ്തവ സഭാ നേതാക്കൾ ആവശ്യപ്പെട്ടു.…

ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കും: വി.കെ ശ്രീരാമന്‍

തിരുവനന്തപുരം: കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമാകുന്നത്. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്നാണ് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നത്.…

യുവാവിനെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പരിശോധിക്കും

കോട്ടയം: ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ വീടിന്‍റെ നിലം പൊളിച്ച് പോലീസ് പരിശോധന നടത്തും. പോലീസ് സംഘം സ്ഥലത്തെത്തി. വീടിന്‍റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ്…

എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അവരുടെ ഹോം പേജിലെ മെനു ഇനമായ ‘ഡാറ്റാ ഷീറ്റ്’ ക്ലിക്കുചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്യാം. അലോട്ട്മെന്റ് ലഭിച്ച എല്ലാ…

പൈനാപ്പിൾ കൃഷിക്ക് വള പ്രയോഗത്തിന് ഡ്രോൺ വരുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ തുരത്താൻ കീടനാശിനി തളിക്കുകയും ചെയ്യുന്ന ഡ്രോൺ പരീക്ഷണം ആദ്യം നടക്കുക. കൃഷിക്കാർക്കും കാർഷിക…

സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി കേരളം 

ന്യൂഡല്‍ഹി: നയതന്ത്ര പാഴ്സൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഇഡിയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാന ഭരണത്തെ പ്രതികൂലമായി…

ഗവര്‍ണര്‍ക്ക് വഴങ്ങി വി സി; സെനറ്റ് യോഗം വിളിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങി വി സി ഡോ.വി.പി മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിക്കും. സെനറ്റ് പേര് നൽകാത്തതിനെ തുടർന്ന് ഗവർണർ…