Category: General News

സർക്കാർ വീഴ്ചകൾ അക്കമിട്ട് പറഞ്ഞ് സിപിഐ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിലും മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സി.പി.ഐയുടെ രാഷ്ട്രീയവും സംഘടനാപരവുമായ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ വീഴ്ചകൾ പരാമർശിക്കുന്നുണ്ടെങ്കിലും സി.പി.എം പതിവുള്ള കടുത്ത വിമർശനങ്ങൾക്ക് മുതിരാത്തത് ശ്രദ്ധേയമാണ്. എൽ.ഡി.എഫ് പ്രകടനപത്രികയിൽ പരാമർശിച്ച സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ…

ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി

തിരുവനന്തപുരം: മാസ്‌കറ്റ് ഹോട്ടലില്‍ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദിക്കുവാന്‍ തലസ്ഥാനവാസികള്‍ക്ക് അവസരമൊരുക്കുന്നു. ഒക്ടോബർ ഒന്നിന് കെ.ടി.ഡി.സി മേള ചെയർമാൻ പി.കെ.ശശി ഓൺലൈനായി നിർവഹിച്ചു. ഒക്ടോബർ 1 മുതൽ 5 വരെ…

കുഴിമന്തിയോട് വിരോധമില്ല; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

മലപ്പുറം: കുഴിമന്തിയെക്കുറിച്ചുള്ള തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്. തൻ്റെ അനിഷ്ടം ചിലരെ കോപാകുലരാക്കാനും മറ്റുചിലർ…

ഗാന്ധി ജയന്തി ദിനത്തിൽ പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഉപഭോക്താവിന് നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രതിജ്ഞ ചൊല്ലാന്‍ കെഎസ്ആര്‍ടിസി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതിജ്ഞയെടുക്കുക. കെഎസ്ആര്‍ടിസി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് നടത്തുന്നത്. നാളെ രാവിലെ 11 മണിക്ക് കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പെടെയുള്ള എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും…

ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കേരളം

തിരുവനന്തപുരം: ആയുഷ് മേഖലയിൽ ഈ വർഷം 97.77 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള സ്ട്രീമുകൾ ഈ മേഖലയ്ക്കുള്ള വിഹിതത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള 240…

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ പണം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് സർക്കാർ പണം കൈമാറി. കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് സർക്കാർ 1,75,000 രൂപ കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.…

ദേശീയ ഗെയിംസ് വനിതാ റിലേയില്‍ സ്വര്‍ണം നേടി കേരളം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേ ഇനത്തിൽ കേരളം സ്വർണം നേടി. ഭവിക, അഞ്ജലി.പി. ഡി, ഷിൽബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്നാടിനെ…

പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ശശി തരൂര്‍

തിരുവനന്തപുരം: എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്‍റിൽ ഉൾപ്പെടെ അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്‍റെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെയ്ക്ക്: വി ഡി സതീശന്‍

കൊച്ചി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോൺഗ്രസ് പ്രസിഡന്‍റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാ മുതിർന്ന നേതാക്കളും കൂടിയാലോചിച്ചാണ് അദ്ദേഹത്തെ…

പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ മത്സരം; വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒരുമിച്ച് നിർത്താൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി.പി.എം ആദ്യം രംഗത്തുവന്നത്. നിരോധനത്തെ…