Category: General News

കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ അരുണ്‍ കുമാർ ആണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അച്ഛനെ അറിയിച്ചപ്പോള്‍…

കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സീതാറാം യെച്ചൂരി

ന്യൂ ഡൽഹി: മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദരാഞ്ജലികൾ അർപ്പിച്ചു. സമത്വത്തെയും നീതിയെയും വിമോചനത്തെയും മാനിക്കുന്ന വിഭാഗീയ-മത വർഗീയതക്കെതിരെ നിരന്തരം പോരാടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്‍റെ സാമൂഹിക പരിവർത്തനത്തിനായി…

കോടിയേരിയെ അനുസ്മരിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പാർട്ടി ഭേദമന്യേ നിരവധി നേതാക്കൾ ആണ് അനുശോചനം രേഖപ്പെടുത്തിയത്. രാഷ്ട്രീയമായി എതിർ ചേരിയില്‍ നിന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും…

കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാ നഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.…

കോടിയേരി ബാലകൃഷ്ണന് വിട; എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെന്‍ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. തലശ്ശേരി ടൗൺഹാളിൽ നാളെ വൈകിട്ട് മൂന്ന് മണി…

കോടിയേരി വിടവാങ്ങി; സംസ്ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച്ച മൂന്നിന് നടക്കും. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി കോടിയേരി സി.പി.എം…

ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം: ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് സഭയുടെ നിർദേശം. ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്താനുള്ള…

സിപിഎം അതികായന് വിട; കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സിപിഎം മുൻ സംസ്ഥാന അധ്യക്ഷനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നു. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന്…

ഫെഡറലിസം സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സ്റ്റാലിന്‍

തിരുവനന്തപുരം: വേറെ പാര്‍ട്ടിയാണെങ്കിലും തങ്ങളുടെ കൊടി പകുതി ചുവപ്പാണെന്നും ഫെഡറലിസം സംരക്ഷിക്കാൻ നാമെല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു…

പൊലീസുകാര്‍ക്ക് വര്‍ഗീയ ശക്തികളുമായി ബന്ധമെന്ന ആരോപണം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രവണത പ്രവണത വച്ചുപൊറുപ്പിക്കാനാവില്ല. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പോപ്പുലർ ഫ്രണ്ടിനെതിരായ…