Category: General News

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ന് സിപിഎം പൊളിറ്റ് ബ്യൂറോ യോഗം

ദില്ലി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ന് സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചേരും. ഡൽഹി എകെജി ഭവനിൽ അവൈലബിൾ പിബി യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തും. തുടർന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളെ…

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് വെറുമൊരു പാർട്ടി സെക്രട്ടറിയോ മുതിർന്ന നേതാവോ ആയിരുന്നില്ല. വളരെ ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങൾ…

ഇന്ന് നടത്താനിരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സാമൂഹിക ഐക്യദാർഢ്യ…

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ രാത്രിയിൽ പൊലീസിൽ നിന്ന് യുവതി നേരിട്ട അവഗണന വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം ബൈക്കിൽ പോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ ആരോ…

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; ഇന്ന് തലശ്ശേരിയിൽ പൊതുദർശനം

ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ (68) മൃതദേഹം ഇന്ന് 11 മണിക്ക് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി വൈകും വരെ തലശ്ശേരി…

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഇർഷാദ് അലി, സംവിധായകൻ അരുണ്‍ ഗോപി തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ നേതാവിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ…

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യനിരക്ക് വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ കോളേജുകളിൽ നിന്ന് റിപ്പോർട്ട് തേടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മഹത്യ ചെയ്തു, എത്ര പേർ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു, പി.ജി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ…

ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവ്; കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സ്റ്റാലിൻ

ന്യൂ ഡൽഹി: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലികൾ അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖാവ് കോടിയേരി ബാലകൃഷ്ണൻ തത്വങ്ങളുടെ നേതാവായിരുന്നു. ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു. 1975-ലെ പ്രതിസന്ധിക്കാലത്ത് മിസ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു എന്നതും…

കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോടിയേരിയുടെ ജീവശ്വാസം അക്ഷരാർത്ഥത്തിൽ രാഷ്ട്രീയമായിരുന്നു. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി…

കോടിയേരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തന്‍റെ രാഷ്ട്രീയ എതിരാളികളുമായും സൗഹൃദം…