Category: General News

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; മലമ്പുഴ ഡാം തുറന്നു 

പാലക്കാട്: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്‍റെ നാല് ഷട്ടറുകളും 15 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.…

ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം; നിലപാടിലുറച്ച് സിപിഐ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവർണർ പദവി വിവാദം പുനഃപരിശോധിക്കണമെന്ന് സിപിഐ നിലപാട് ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമുണ്ടാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ്…

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. നാലാം പ്രതി മെക്കാനിക് അജികുമാറാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പന്നിയോട് നിന്ന് പിടികൂടിയത്. അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.…

കോടിയേരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ 

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ…

ഉറങ്ങി കിടന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന ബംഗാൾ സ്വദേശി പിടിയിൽ 

കോട്ടയം: പാലാ കടപ്പാടൂരിൽ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാൾ സ്വദേശി പ്രദീപ് ബർമൻ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ…

കോടിയേരിയുടെ വിലാപയാത്ര തലശ്ശേരിയിലെത്തി; ഒഴുകിയെത്തി ജനങ്ങൾ

കണ്ണൂര്‍: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. പ്രിയപ്പെട്ട സഖാവിനെ അവസാനമായി കാണാനായി വലിയ ജനക്കൂട്ടമാണ് തലശേരിയിലേക്ക് ഒഴുകിയെത്തുന്നത്. തലശേരിയിൽ രാത്രി…

കേരള സർവകലാശാല സെനറ്റ് യോഗം ഒക്ടോബര്‍ പതിനൊന്നിന്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം 11ന് ചേരും. വി.സി സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിയമിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്നാണ് യോഗം ചേരുന്നത്. പതിനൊന്നിനുള്ളിൽ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ലെങ്കിൽ വി.സിക്കെതിരെ നടപടിയെടുക്കുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ ഭീഷണി…

കോടിയേരിയുടെ ഭൗതികശരീരത്തിൽ പുഷ്‍പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന്…

കോടിയേരിക്ക് നാടിന്‍റെ അന്ത്യാഭിവാദ്യം;വിലാപയാത്ര തുടങ്ങി

കണ്ണൂര്‍: എയർ ആംബുലൻസിൽ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരിയിലേക്ക് ആരംഭിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര. ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. കോടിയേരിയെ അവസാനമായി കാണാൻ റോഡിന്‍റെ…

കോടിയേരിയെ അധിക്ഷേപിച്ച് കുറിപ്പ്; പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

കണ്ണൂർ: സി.പി.എം പി.ബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് വാട്സ് ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗണ്മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. സി.പി.എം ആനക്കോട്…