Category: General News

കോഴിഫാമുകളും അറവുശാലകളും നിയമവിധേയമാക്കാൻ നടപടി

കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലോടെ കോഴി ഫാമുകളും അറവുശാലകളും നിയമവിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കോഴി ഫാമുകളും അറവുശാലകളും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങൾ മനുഷ്യജീവന് അപകടകരമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം…

കോടിയേരിക്കെതിരെ അവഹേളന പോസ്റ്റ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി വിഷ്ണു…

അട്ടപ്പാടി മധു കൊലക്കേസ്; ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

വയനാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പൂജാ അവധിക്ക് ശേഷം മണ്ണാർക്കാട് വിചാരണക്കോടതി വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണത്താൽ…

കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നല്കി

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകി. ഇനി മുതൽ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ മാനേജ്മെന്‍റ് സർക്കാരിന്റെ സഹായം തേടിയിരുന്നു. ശമ്പളത്തിന്…

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നാണ് സെക്രട്ടറി തിരഞ്ഞെടുപ്പ് നടന്നത്. ഐക്യകണ്ഠേനയാണ് കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തത്.

കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്‍റെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകേണ്ടി വരുമെന്ന് കരുതിയില്ല. സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. “ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ നികത്താനാണ് ഞങ്ങൾ…

കോടിയേരിയുടെ മൃതശരീരം തോളിലേറ്റി പിണറായി വിജയൻ

കണ്ണൂർ: നെഞ്ച് പൊട്ടി, തകര്‍ന്ന അവസ്ഥയിലായിരുന്നു പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും. ഏറ്റവും പ്രിയപ്പെട്ട സഖാവിനെ നഷ്ടപ്പെട്ട വേദന പിണറായി വിജയന്‍റെ മുഖത്ത് പ്രകടമായിരുന്നു. ഇന്നലെ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ കോടിയേരിക്ക് അരികില്‍ ഇരിക്കുന്ന പിണറായിയുടെ ചിത്രം കേരളത്തിനാകെ…

കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് പാസ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ നാലാം പ്രതി അജികുമാറിനെ റിമാൻഡ് ചെയ്തു. ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷ കാട്ടാക്കട…

ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിച്ചു

ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ യുജിസി അംഗീകൃത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. നവംബർ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.  ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി,…

സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് പ്രമുഖർ പുറത്ത്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ പ്രമുഖർ പരാജയപ്പെട്ടു. മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.രാജു, എ.എൻ.സുഗതൻ, എം. ടി. നിക്സൺ, ടി. സി സഞ്ജിത്ത് പരാജയപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ എംഎൽഎ ജി.എസ് ജയലാലിനെ…