Category: General News

800 രൂപയും ചിലവും മതി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാമെന്ന പോസ്റ്റുമായി സ്വകാര്യബസ് ഡ്രൈവർ

യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കൺസഷൻ പാസ് വാങ്ങാൻ കുട്ടിയുമായി പോയ പിതാവിനെ മർദ്ദിച്ചതും ഉൾപ്പെടെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി എം.ഡിക്ക് എന്ന പേരിലാണ് പോസ്റ്റ്…

കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മുങ്ങി മരിച്ചു, ഒരു യുവതിയെ രക്ഷിച്ചു

തിരുവനന്തപുരം: കല്ലാറിൽ വട്ടക്കയത്ത് കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പോലീസുകാരനായ ഫിറോസ് ബന്ധുക്കളായ സഹാൻ ജവാദ് എന്നിവരാണ് മരിച്ചത്. സ്ഥിരം അപകടം നടക്കുന്ന മേഖലയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിൽ…

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ…

പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം ഡോക്ടറുടെ ചികിത്സാ പിഴവാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വിഷയത്തിൽ രണ്ട് ദിവസം മുമ്പ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ആ മെഡിക്കല്‍…

ഖാർഗെയെ പിന്തുണച്ച് സുധാകരൻ; തരൂരിന് അതൃപ്തി

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ ശശി തരൂരിന് അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂർ കേരള പര്യടനത്തിൽ പറഞ്ഞു. അതേസമയം, പിസിസി പ്രസിഡന്‍റുമാർ പരസ്യനിലപാട് സ്വീകരിക്കരുതെന്ന തിരഞ്ഞെടുപ്പ്…

മൂന്നാറിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു

രാജമല: മൂന്നാറിലെ രാജമല നെയ്മക്കാട് പ്രദേശത്തെ ജനവാസ മേഖലകളിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്താൻ പരിശീലനം ലഭിച്ച വിദഗ്ധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടുവയെ പിടികൂടാനുള്ള നീക്കം ഇപ്പോൾ പുരോഗമിക്കുകയാണ്. അതേസമയം, ഇന്നും കടുവയെ കണ്ടതായി…

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ എം എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണൽ ഓഡിറ്റ് ഓഫീസിൽ സീനിയർ ഓഡിറ്റ് ഓഫീസർ ആയിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ പിഎഫ്ഐ നിരോധന നടപടിക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്. പിഎഫ്ഐയുടെ പ്രവർത്തനവുമായി…

തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് സംഭവിച്ചതായി റിപ്പോർട്ട്. മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും നവജാത ശിശുവും ജൂലൈ ആദ്യ വാരമാണ് മരിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണങ്ങളും സംഭവിച്ചത്. ഐശ്വര്യയെ…

ദേശീയ ഗെയിംസ്; വനിതകളുടെ ഭാരോദ്വഹനത്തില്‍ കേരളത്തിന് വെള്ളി

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി ലഭിച്ചു. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്‍റെ ആൻ മരിയ വെള്ളി മെഡൽ നേടി. 87 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. ആകെ 211 കിലോ ഉയര്‍ത്തിയ ആന്‍…

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവരങ്ങൾ രേഖാമൂലം അറിയിച്ചില്ല; അതൃപ്തി അറിയിച്ച് രാജ്ഭവൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയിൽ രാജ്ഭവന് കടുത്ത അതൃപ്തി. യാത്രയുടെ വിശദാംശങ്ങൾ ഭരണഘടന പ്രകാരം രേഖാമൂലം ഗവർണറെ അറിയിക്കാത്തതാണ് അതൃപ്തിക്ക് കാരണം. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാരിന്റെ നാഥനായ ഗവർണറെ കണ്ട് യാത്രാ പദ്ധതികൾ വിശദീകരിച്ച് വിശദാംശങ്ങൾ രേഖാമൂലം കൈമാറുന്നതാണ്…