Category: General News

വിജയദശമി ആശംസകൾ നേർന്ന് മോഹൻലാൽ

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഇന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി എന്‍റെ പ്രാർത്ഥനകൾ. വിജയദശമി ആശംസകൾ,” താരം കുറിച്ചു. ഇന്ന്,…

രോ​ഗത്തെ ചെറു ചിരിയോടെ നേരിട്ടു; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ജന്മനാ ഉണ്ടായിരുന്ന മറുക് പ്രഭുലാലിനൊപ്പം വളർന്ന് മുഖത്തിന്‍റെ പകുതിയും കവർന്നിരുന്നു. മുഖത്തും വയറിലും നെഞ്ചിലും ആയി വളർന്ന മറുക് പ്രഭുലാലിന്‍റെ ശരീരത്തിന്‍റെ 80 ശതമാനത്തിലധികമാണ് കവർന്നത്. ത്വക്ക് അർബുദമായ മാലിഗ്നന്റ്…

സംസ്ഥാനത്ത് സ്വർണവില 5 ദിവസത്തിനിടെ 1000 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വിലയിൽ 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ ഒന്നിന് 37,200 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഒരു പവന്‍റെ വില 38,200 രൂപയായി ഉയർന്നു. ഒരു പവൻ…

യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തിയത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോർവീജിയൻ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച…

മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി

മൂന്നാർ: മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി. നെയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്മക്കാട് കടുവയുടെ ആക്രമണത്തിൽ 10 കന്നുകാലികളാണ് ചത്തത്. കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. വന്യമൃഗ ആക്രമണം…

ഇന്ന് വിദ്യാരംഭം; അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

തിരുവനന്തപുരം: ഇന്ന്, വിജയദശമി ദിനത്തിൽ, ആയിരക്കണക്കിന് കുട്ടികൾ അറിവിന്‍റെ ആദ്യാക്ഷരം എഴുതും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും തിരൂർ തുഞ്ചൻ പറമ്പിലും നൂറുകണക്കിന് കുട്ടികൾ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ട് തേടും. കെ.പി.സി.സി അംഗങ്ങളുമായി ശശി തരൂർ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്നത് തുടരുകയാണ്. അതേസമയം, കെ സുധാകരൻ, വി ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളാരും…

ഫെയ്സ്ബുക്കിൽ കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ…

പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് കണ്ടെത്തൽ; എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിയാദിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. പോപ്പുലർ ഫ്രണ്ട് ആഹ്വാനം…

എങ്ങനെ മറക്കും സഖാവേ; കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് ജനപ്രവാഹം

കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം നടന്ന പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി ജനങ്ങൾ. ഇന്ന് വൈകുന്നേരവും പയ്യാമ്പലത്ത് കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് സി.പി.എം പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. നിരവധി പേരാണ് കോടിയേരിയുടെ വീട് സന്ദർശിക്കുന്നത്. സംസ്ഥാന സമ്മേളനമായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ…