Category: General News

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തന ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് (വ്യാഴം) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിർവ്വഹിക്കും. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റി ക്യാമ്പസുകൾ എന്നിങ്ങനെ എല്ലായിടത്തും ഒക്ടോബർ രണ്ടിന് നിശ്ചയിച്ച പ്രകാരം…

അധ്യക്ഷനാകാൻ പ്രവര്‍ത്തന പരിചയം വേണം; ഖാര്‍ഗെക്കായി പ്രചാരണത്തിനിറങ്ങാൻ ചെന്നിത്തല  

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം അദ്ദേഹം പ്രചാരണം നടത്തും. 7ന് ഗുജറാത്തിലും 8ന് മഹാരാഷ്ട്രയിലും 9, 10 തീയതികളിൽ ആന്ധ്രാപ്രദേശിലുമാണ് പ്രചാരണം. ചെന്നിത്തല നിലവിൽ കോൺഗ്രസിൽ…

രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങൾ; ശ്രീജേഷും സവിതാ പൂനിയയും മികച്ച ഗോള്‍കീപ്പര്‍മാര്‍

ന്യൂഡല്‍ഹി: രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍ പുരസ്‌കാരങ്ങള്‍ തുടർച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പി ആര്‍ ശ്രീജേഷും സവിതാ പൂനിയയുമാണ് മികച്ച വനിതാ, പുരുഷ ഗോള്‍കീപ്പര്‍മാര്‍. അന്താരാഷ്ട്ര കരിയറിന്‍റെ 16-ാം വർഷത്തിലേക്ക് കടക്കുമ്പോഴും അടുത്തിടെ നടന്ന…

പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ശിഹാബ് ചോറ്റൂർ

മലപ്പുറം: മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചെന്ന വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തൽ. ശിഹാബ് തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വാർത്ത അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ശിഹാബ് പറഞ്ഞു.…

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി നിരാഹാര സമരം തുടർന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. മൂന്ന് ദിവസമായി നിരാഹാരം കിടന്നിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ താമസിയാതെ…

ഇത് കാണേണ്ട സിനിമ: ‘ഈശോ’യെ പ്രശംസിച്ച് പി സി ജോര്‍ജ്

പ്രഖ്യാപന വേള മുതൽ വിവാദത്തിലായ ജയസൂര്യയുടെ ചിത്രമാണ് ‘ഈശോ’. സിനിമയുടെ പേരായിരുന്നു ഇതിന് കാരണം. സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജും രംഗത്തെത്തിയിരുന്നു. ‘ഈശോ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്താൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ…

സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യാ​ഗ്രഹ സമരം 8 ദിവസങ്ങൾ പിന്നിട്ടു

വയനാട്: കാരക്കാമല മഠത്തിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര ആരംഭിച്ച സത്യാഗ്രഹം തുടരുകയാണ്. വെള്ളമുണ്ട പൊലീസ് മദർ സുപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. സിസ്റ്റർ ലൂസി കളപ്പുര കാരക്കാമലയിലെ എഫ്.സി.സി മഠത്തിന് മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ തുടങ്ങിയിട്ട് എട്ട് ദിവസമായി.…

രാജമലയില്‍ കൂട്ടിലകപ്പെട്ട കടുവയ്ക്കു തിമിരം; കാട്ടിലേക്ക് തുറന്നുവിടില്ല

മൂന്നാർ: രാജമലയിൽ കെണിയിൽ അകപ്പെട്ട കടുവയെ വനത്തിലേക്ക് തുറന്നുവിടാൻ കഴിയുന്ന ആരോഗ്യ അവസ്ഥയിലല്ലെന്ന് വനംവകുപ്പ്. കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചിട്ടുണ്ട്. കാഴ്ച വൈകല്യമാകാം വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് നെയ്മക്കാട്…

കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ 

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഷിഹാബിനെ സസ്പെൻഡ് ചെയ്യാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് മുന്നിൽ കേരള പോലീസിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി…

സംഘപരിവാർ ഭീഷണി, സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു

സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു എന്ന് സംഘാടകർ അറിയിച്ചു. പൗരാവകാശ സമിതി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ ആയിരുന്നു പരിപാടി നടത്താനിരുന്നത്. എംകെ രാഘവൻ എംപി, മുനവ്വറലി തങ്ങൾ, കെ കെ രമ…