Category: General News

വടക്കഞ്ചേരിയിൽ സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ദേശീയപാതയിൽ വൻ വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. എറണാകുളം മാർ ബസേലിയോസ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.  43 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.…

ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് നോർവേ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോർവേയിലെ ഫിഷറീസ്, സമുദ്ര നയ മന്ത്രി ജോർണർ സെൽനെസ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി. ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു. കേരളത്തിൽ ഒരു മാരിടൈം…

ആർഎസ്എസ് മേധാവിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം: വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി വീണ്ടും വന്നിട്ടുണ്ടെന്ന് എം എ ബേബി വിമർശിച്ചു.…

2022-23 ഐ.എസ്.എല്‍ സീസണിനുള്ള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ ഏഴ് മലയാളികൾ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം പതിപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ ജെസെല്‍ കര്‍ണെയ്‌റോ നയിക്കും. നിരവധി താരങ്ങളുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് നീട്ടിയത് ടീമിന് കരുത്താകും. കഴിഞ്ഞ സീസണില്‍ കളിച്ച 16…

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലെ ഭിന്നനിലപാട്; നേതാക്കൾക്ക് സാദിഖലി തങ്ങളുടെ താക്കീത്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ ഭിന്നത പരസ്യമാക്കിയ നേതാക്കൾക്ക് മുന്നറിയിപ്പുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പുറത്ത് നിലപാട് പറയുമ്പോൾ നേതാക്കൾ ഒരേ സ്വരത്തിൽ ആയിരിക്കണമെന്ന് തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ അണികൾ തമ്മിൽ…

കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ താൻ ആളല്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എംപിയുമായി തനിക്ക് അടുത്ത സൗഹൃദമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ താൻ ആളല്ലെന്നും, മനസാക്ഷി വോട്ടാണെന്ന് പറയുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. “ജനാധിപത്യ തിരഞ്ഞെടുപ്പിൽ,…

തൃശൂരിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടുത്തം. വെളിയന്നൂരിലെ സൈക്കിൾ ഷോപ്പിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. സൈക്കിളുകളും സൈക്കിൾ പാട്സും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി സൈക്കിളുകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു ജോലിക്കാർ ഉണ്ടായിരുന്നത്. തീ…

ലൈഫ് മിഷൻ അഴിമതി ; നാളെ ഹാജരാകാൻ ശിവശങ്കറിന് സി.ബി.ഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 10.30ന് സി.ബി.ഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ…

ദേശീയ ഗെയിംസ്; ഗെയിംസ് റെക്കോർഡോടെ സാജന് വീണ്ടും സ്വർണം

രാജ്‌കോട്ട്: നീന്തലിൽ കേരളത്തിനായി നാലാം മെഡൽ നേടി സാജൻ പ്രകാശ്. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സാജൻ സ്വർണം നേടിയത്. 1:59.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോർഡോടെയാണ് സ്വർണം നേടിയത്. ഇത്തവണത്തെ സാജന്‍റെ രണ്ടാം സ്വർണ നേട്ടമാണിത്. അസമിന്‍റെ…

ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി എസി മിലാന്‍

തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന് സര്‍പ്രൈസ് സമ്മാനവുമായി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. ഐ.എം വിജയന്റെ പേരെഴുതി, എസി മിലാന്‍ താരങ്ങളായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, റാഫേല്‍ ലിയോ, അലെസ്സിയോ റൊമാനോലി എന്നിവരെല്ലാം ഒപ്പിട്ട, മിലാന്റെ ഒമ്പതാം…