Category: General News

‘ശ്രീദേവി’ ഫേയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; ചാറ്റുകൾ പരിശോധിക്കും

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക് ചാറ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 100 ലധികം പേജുകളുള്ള ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.…

യുജിസി നെറ്റ് പരീക്ഷ; അഡ്മിറ്റ് കാർഡ് പുറത്തിറക്കി

ന്യൂ ഡൽഹി: ഒക്ടോബർ 13 ന് നടക്കുന്ന 2021 ഡിസംബർ, 2022 ജൂൺ (ലയിപ്പിച്ച സൈക്കിളുകൾ) നാലാം ഘട്ട യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക യുജിസി നെറ്റ്…

സ്കോൾ കേരള ഓപ്പൺ പ്ലസ്‌വൺ പ്രവേശനം നീട്ടി

സ്കോൾ കേരള വഴി 2022-24 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും രജിസ്ട്രേഷൻ നടത്താം. ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷാ…

കണ്ണൂരിൽ അച്ഛന് മകന്റെ ക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത് 

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മകൻ അച്ഛനെ വീട്ടിൽ നിന്ന് പുറത്താക്കി. ഇയാൾ അച്ഛനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ഏരുവേശി മുയിപ്പറയിലെ വി കെ രാഗേഷാണ് പിതാവ് ജനാർദ്ദനനെ മർദ്ദിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്‍റെ…

തൊപ്പി വച്ച് വന്നത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥി

കൊച്ചി: തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം. തൊപ്പി ധരിച്ച് വന്നത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.തുടർന്ന് പ്രിൻസിപ്പാളിനെ…

മറയൂരിലെ ആദിവാസി യുവാവിന്റെ കൊലപാതകം;ഒളിവില്‍ പോയ ബന്ധു പിടിയില്‍

ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. മറയൂർ തീർത്ഥമല കുടിയിൽ രമേശിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സമീപത്തെ വനമേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച…

ഹൈക്കോടതി വിധിയിലൂടെ ഫുള്‍മാര്‍ക്ക്; 1200ൽ 1200 വാങ്ങി മാത്യൂസ്

ഭരണങ്ങാനം: ഹയർ സെക്കൻഡറി പരീക്ഷയിൽ കോടതി ഉത്തരവിലൂടെ മുഴുവൻ മാർക്കും നേടി വിദ്യാർത്ഥി. ഭരണങ്ങാനം സെന്‍റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായ കെ.എസ്.മാത്യൂസ് ആണ് കോടതി വിധിയിലൂടെ 1200ൽ 1200 മാർക്ക് നേടിയത്. പ്ലസ് ടു ഫലം വന്നപ്പോൾ 1198…

ഇടിമിന്നലോട് കൂടിയ മഴ; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 09 മുതൽ 11 വരെയാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം വിലയിരുത്താന്‍ ട്രൈബ്യൂണലിനെ നിയമിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് നൽകിയ അനുമതി പരിശോധിക്കാൻ കേന്ദ്രം ട്രൈബ്യൂണലിനെ നിയോഗിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയെ ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആറുമാസത്തിനകം ട്രൈബ്യൂണൽ കേന്ദ്രത്തിന്‍റെ നടപടി…

മോഷ്ടിച്ച രേഖകള്‍ തിരിച്ചെത്തിച്ച് ‘നന്മയുളള’ കള്ളന്‍

പുല്ലൂര്‍: ബാഗിലെ പണം മോഷ്ടിച്ച് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച ‘നന്മയുള്ള’ ഒരു കള്ളനാണ് പുല്ലൂരിലെ ചര്‍ച്ചയാകുന്നത്. പൊള്ളക്കട സ്വദേശിയായ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവെ കവര്‍ച്ചയ്ക്കിരയായത്. ഹെൽമെറ്റ് ധരിച്ച് പഴം വാങ്ങാനെത്തിയ യുവാവ്…