Category: General News

ജീവിതശൈലി രോഗ നിർണയം; 50 ലക്ഷത്തിലധികം പേര്‍ക്ക് വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തിയതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലി രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആറു മാസമെടുത്താണ്…

കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കല്‍; പദ്ധതിക്കായി 131 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതി പേട്ട മുതൽ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഭരണാനുമതി തുകയായ 123 കോടി രൂപയ്ക്ക് പുറമെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 8 കോടി രൂപ…

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന സമുച്ചയത്തിനായി ഭൂമി നല്‍കാൻ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനായി സ്ഥലം ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കർ ഭൂമി കൈമാറും. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ…

എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ 5 വിദ്യാർത്ഥികളെ പുറത്താക്കും

കൽപ്പറ്റ: വയനാട്ടിൽ എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ ആക്രമിച്ച കേസിലെ പ്രതികളായ മേപ്പാടി പോളിടെക്നിക് കോളേജിലെ അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനമായി. മൂന്നാം വർഷ വിദ്യാർത്ഥികളായ അഭിനന്ദ്, അഭിനവ്, കിരൺ രാജ്, അലൻ ആന്‍റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജിൽ നിന്ന്…

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദ്ദം; കേരളത്തിൽ 2 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറുന്നതോടെ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യൂനമർദ്ദം രാത്രിയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും നാളെ രാവിലെയോടെ തമിഴ്നാട്-ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് പുതുച്ചേരിക്കും…

കോഴിക്കോട് മെഡി. കോളേജ് ഹോസ്റ്റലിലെ പ്രവേശന സമയം ആൺകുട്ടികൾക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കേണ്ട സമയത്തിൽ ആണ്‍-പെണ്‍ വിവേചനം പാടില്ലെന്ന് സർക്കാർ ഉത്തരവ്. ആൺകുട്ടികൾക്കും രാത്രി 9.30ന് ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഹോസ്റ്റൽ പ്രവേശന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികൾ നടത്തിയ പ്രതിഷേധത്തെ…

അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുന്നതുവരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം. അവധിയിൽ പോകാൻ…

സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് ഉചിതമെന്ന് മല്ലിക സാരാഭായ്

അഹമ്മദാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയക്കാർ ഭരിക്കരുതെന്ന് കലാമണ്ഡലം കൽപിത സർവകലാശാല നിയുക്ത ചാൻസലർ മല്ലിക സാരാഭായി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതാണ് ഉചിതം. കലാകാരൻമാരും വിദ്യാഭ്യാസ വിദഗ്ധരും ചാൻസലർമാരാകുന്നത് ഗുണപ്രദമാകും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നു എന്ന…

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം ആരിഫ് ലോക്സഭയിൽ അടിയന്തര…

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ ദിനത്തിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. തൽഫലമായി…