Category: Ente Vartha

തൃശൂരില്‍ കെ കരുണാകരന്റെ പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ബിജെപിയിലേക്ക്

തൃശൂരിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ്സ് നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്നു. വർഷങ്ങളായി കോൺഗ്രസിൻ്റെ നിയന്ത്രണത്തിലുള്ള ഒല്ലൂർ മേഖലയിലെ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നേതാക്കളുമാണ് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.

വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കോടതി വിധി ഇന്ന്

ഭർത്താവിന്റെ പീഡനം കാരണം ബി.എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറാണ് കേസിലെ പ്രതി. നാല് മാസം…

ഇടുക്കി പട്ടയ വിതരണ ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്

ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ വാദം തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. സെൻട്രൽ സോൺ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പാണ് ഔദ്യോഗിക ക്രമക്കേടുകൾ അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ട്…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും. ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് വ്യാപനം ദുർബലമായതും മൺസൂണിന് മുമ്പുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ…

നടിയെ ആക്രമിച്ച കേസ്; അന്വേഷണം അവസാന ഘട്ടത്തിലേക്ക്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ അന്വേഷണ സംഘം പരിശോധിക്കുന്നത്. കേസിൽ സാക്ഷികൾ കൂറുമാറാൻ ഇടയാക്കിയ സാഹചര്യവും എട്ടാം പ്രതി ദിലീപിൻറെ സ്വാധീനവും തുറന്നുകാട്ടി അന്വേഷണ സംഘം കൂടുതൽ കുറ്റപത്രം സമർപ്പിക്കും.…

ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ പീഡന പരാതി; ലോകായുക്ത ഇന്ന് പരിഗണിക്കും

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പരിശീലകനെതിരെ വിദ്യാർത്ഥിനി നൽകിയ ലൈംഗിക പീഡന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. പൊലീസിലും മുഖ്യമന്ത്രിയിലും പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ലോകായുക്തയെ സമീപിച്ചത്. ചീഫ് ഫ്ളൈയിംഗ് ഓഫീസർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ്…

ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ സുരക്ഷാ പരിശോധന ഇന്ന്

കോട്ടയം ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടപാതയിൽ ഇന്ന് സുരക്ഷാ പരിശോധന നടത്തും. രാവിലെ 8 മണിക്ക് സുരക്ഷാ പരിശോധന നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അജയ് കുമാർ റായിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം സ്പീഡ് ചെക്കും…

സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് പിന്തുണയുമായി താലിബാൻ നേതാവ്

താലിബാന്റെ മുതിർന്ന നേതാവായ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ് സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് പിന്തുണയുമായി രംഗത്ത്. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും. അഫ്ഗാൻ സംസ്കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇസ്ലാമിക് എമിറേറ്റ്സ്…

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ പിന്തുണ പ്രഖ്യാപിച്ച് ക്രിസ്ത്യൻ ലീഗ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവ യുവതയ്ക്ക് മധുരമേകാന്‍ കെല്‍പ്പുള്ള ഹൃദയപക്ഷം ഡോക്ടറാണ് ജോ ജോസഫെന്നും കുറിപ്പില്‍ പറയുന്നു. ക്രിസ്ത്യൻ ലീഗിൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്…

കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻ പദ്ധതി

കോവളത്തിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് വലിയ പദ്ധതി വരുന്നു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമഗ്ര പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നോഡൽ ഓഫീസറായി ജില്ലാ…