Category: Ente Vartha

വീട് പൂട്ടിപ്പോവുകയാണോ? പോലീസിന്റെ ‘പോല്‍ ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്യാം

ഇനി ധൈര്യമായി വീട് പൂട്ടി യാത്ര ചെയ്യാം. യാത്ര ചെയ്യുന്നവർ ഇക്കാര്യം പോലീസിൻറെ ‘പോൾ ആപ്പിൽ’ അറിയിക്കണം. ഇതിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷനിലൂടെ ഇത് സാധ്യമാകും. എത്ര ദിവസം വീട് പൂട്ടിയാലും വീട് പോലീസിൻറെ നിരീക്ഷണത്തിലായിരിക്കും. രജിസ്ട്രേഷൻ സമയത്ത് വിവരങ്ങൾ…

ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ നടൻ ജോജു ജോർജ് ഹാജരായേക്കില്ല

വാഗമണ്ണിൽ ഓഫ് റോഡ് യാത്ര നടത്തിയതിനു നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു.ഇന്ന് ഹാജരാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹാജരായേക്കില്ല. സംഭവത്തിൽ വാഗമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ ഇതിനകം ജാമ്യം എടുത്തിട്ടുണ്ട്.…

സംസ്ഥാനത്തെ ജീവിതശൈലീരോഗങ്ങൾ ഒറ്റനോട്ടത്തിൽ; രോഗനിർണയ പദ്ധതി

സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താനുള്ള പദ്ധതിക്ക് തുടക്കമായി. ജനസംഖ്യാധിഷ്ഠിത രോഗനിർണയ പദ്ധതി വഴി സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങളുള്ള ആളുകളുടെ കൃത്യമായ ഡാറ്റ ശേഖരിച്ച് അവർക്ക് ആവശ്യമായ ചികിത്സ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള പരിശീലനം ആശാ വർക്കർമാർക്കായി ആരംഭിച്ചിട്ടുണ്ട്.…

കുട്ടികളിൽ തക്കാളിപ്പനി കൂടുന്നു

സംസ്ഥാനത്ത് കുട്ടികളിൽ തക്കാളിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഒരു മാസത്തിനിടെ 80 ലധികം കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രോഗം ബാധിച്ച ആളുകൾക്ക് ശരീരത്തിന്റെ…

നിര്‍മാണത്തിലിരിക്കെ തകര്‍ന്ന പാലത്തില്‍ പിഡബ്ല്യുഡി വിജിലന്‍സ് പരിശോധന ഇന്ന്

കോഴിക്കോട് കൂളിമാട് നിർമ്മാണത്തിനിടെ തകർന്ന പാലത്തിൽ പിഡബ്ല്യുഡി വിജിലൻസ് ഇന്ന് പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹൈഡ്രോളിക് സംവിധാനത്തിൽ പിശക് സംഭവിച്ചുവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കും. റോഡ് ഫണ്ട് ബോർഡും പാലം…

തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ പിജി പ്രവേശനം

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ എം.എ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കാം. അപേക്ഷാ ഫോമും വിജ്ഞാപനവും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ജൂണ് 20 വരെ സ്വീകരിക്കും. 450 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ൽയു.ഡി ഉദ്യോഗാർത്ഥികൾക്ക് 225 രൂപ മതിയാകും.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിനു ചുറ്റും ഒരു ചുഴലിക്കാറ്റും വടക്കൻ കേരളത്തിൽ…

പോക്സോ കേസുകൾ ; എല്ലാ ജില്ലകളിലും 19 അംഗ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോക്സോ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇത് സംബന്ധിച്ച വിശദമായ ശുപാർശ സർക്കാരിനു നൽകിയിട്ടുണ്ട്. പോക്സോ കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.…

വേനല്‍മഴ നെല്‍ക്കര്‍ഷകര്‍ക്കു കണ്ണീര്‍പ്പെയ്ത്തായി

തുടർച്ചയായ വേനൽമഴ നെൽക്കർഷകരെ കണ്ണീരിലാഴ്ത്തി. മഴയും സംഭരണത്തിലെയും നടീലിലെയും പ്രശ്നങ്ങളും സംസ്ഥാനത്തെ ജില്ലകളെ പല തരത്തിൽ ബാധിച്ചിട്ടുണ്ട്. ആലപ്പുഴയിൽ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് കാരണം പലതവണ നടീൽ മാറ്റിവച്ചിരുന്നു. നെൽച്ചെടികൾ പൂവിടുമ്പോൾ വേനൽമഴ പെയ്യുന്നതിനാൽ നെൽ വർദ്ധിച്ചിട്ടുണ്ട്. കൊയ്തെടുക്കുന്ന നെൽ വേഗത്തിൽ സംഭരിച്ചാൽ…

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ കുറ്റം…