Category: Ente Vartha

ഒന്നു മുതൽ 8 വരെ ക്ലാസുകളിൽ കാപിറ്റേഷൻ ഫീസും സ്‌ക്രീനിങ്ങും പാടില്ല

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുമ്പോൾ, ക്യാപിറ്റേഷൻ ഫീസോ സ്ക്രീനിംഗ് നടപടിക്രമങ്ങളോ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 13-ാം വകുപ്പാണ് ഇതിനുള്ള വ്യവസ്ഥ. ഇതിന് വിരുദ്ധമായ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ…

“മഴക്കെടുതി അടിയന്തര ഇടപെടലുകള്‍ക്ക് ഇനി ഉത്തരവുകൾ തടസമാകില്ല”

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി ഉദ്യോഗസ്ഥർ കാത്തിരിക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മഴക്കാലപൂർവ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്തെ നേരിടാൻ അനുവദിച്ച 6.6 കോടി രൂപ ഫലപ്രദമായി വിനിയോഗിക്കണം. കടൽക്ഷോഭ സംരക്ഷണത്തിനായി അനുവദിച്ച തുകയും കൃത്യമായി…

ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടിസ്

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ബിനീഷിൻറെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിലാണ് സുപ്രീംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് ഉത്തരവ്. ഇഡിയുടെ ഹർജി ജൂലൈ 11ന് സുപ്രീം…

കെ-റെയിൽ ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കെ-റെയിൽ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടനപത്രികയിൽ പ്രഖ്യാപിച്ച പദ്ധതികളിൽ നിന്നും പിന്നോട്ടില്ലെന്നും, സിൽവർ ലൈൻ പദ്ധതിക്കെതിരായ തെറ്റിദ്ധാരണാജനകമായ പ്രചാരണം തുറന്നുകാട്ടി, ജനപിന്തുണയോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. ഏതുതരം എതിർപ്പിനെയും പ്രചാരണത്തെയും…

കേരളത്തിൽ മെയ് 22 മുതല്‍ 29 വരെ ശുചീകരണ യജ്ഞം

കേരളത്തിൽ മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തുമെന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ, വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ, ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തും. കൊതുകുനിയന്ത്രണം, മലിനജലത്തിൻറെ ശാസ്ത്രീയ…

പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരുവിനേയും പെരിയാറേയും പുറത്താക്കി; പ്രതിഷേധം

നവോത്ഥാന നായകൻമാരായ ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള ഭാഗങ്ങൾ പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻറെ പ്രസംഗം ഉൾപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. പുതിയ പാഠപുസ്തകത്തിൻറെ പിഡിഎഫ് കർണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.…

കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് 20 കോടി കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 30 കോടി രൂപ നൽകിയിരുന്നു. നാളെ മുതൽ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങും. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ആദ്യം ശമ്പളം നൽകും. ശമ്പളം നൽകാൻ 82 കോടി രൂപ വേണം.…

“ജനങ്ങൾ ഒപ്പം; ആത്മവിശ്വാസത്തോടെ രണ്ടാം വർഷത്തിലേക്ക്”

സംസ്ഥാന സർക്കാരിന്റെ പിന്തുണ വർദ്ധിച്ചുവെന്നും, അതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികൾക്കിടയിലും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയെന്നും, കൂടുതൽ ആത്മവിശ്വാസത്തോടെയാണ്, രണ്ടാം വർഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ അന്തർദേശീയ തലത്തിൽ കേരളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ…

കാലാവധി കഴിഞ്ഞും സർവീസിൽ ഉള്ള അഭിഭാഷകരുടെ കണക്കെടുക്കാൻ നിയമവകുപ്പ്

സർക്കാർ അഭിഭാഷകരുടെ വിരമിക്കൽ തീയതിയെക്കുറിച്ചോ 60 വയസ്സ് തികയുന്ന തീയതിയെക്കുറിച്ചോ നിയമവകുപ്പിനു അറിവില്ല. സർക്കാർ അഭിഭാഷകരുടെ നിയമന കാലാവധി മൂന്ന് വർഷമോ 60 വയസ്സ് തികയുന്നതുവരെയോ ആണ്. നിയമവകുപ്പിന്റെ പക്കൽ കണക്കില്ലാത്തതിനാൽ കാലാവധി കഴിഞ്ഞിട്ടും അഭിഭാഷകർ പല ജില്ലകളിലും പദവിയിൽ തുടരുന്നതിനാൽ…

പിൻവാതിൽ നിയമനങ്ങൾക്ക് റെഡ് സിഗ്നൽ ഉയർത്തി രാജു നാരായണസ്വാമി

കടുത്ത നിലപാടുകൾക്ക് പേരുകേട്ട മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി വീണ്ടും കടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിൽ പിൻവാതിൽ നിയമനത്തിന് ഇത്തവണ ‘ചുവപ്പ് സിഗ്നൽ’ ഉയർത്തിയിരിക്കുകയാണ് സ്വാമി. ഇതിൻറെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിൽ ഒൻപത് വർഷത്തിലേറെയായി…