Category: Ente Vartha

സിസ്റ്റര്‍ ലിനിയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ആരോഗ്യമന്ത്രി

ആരോഗ്യരംഗത്ത് ചരിത്ര ലിപികളാൽ എന്നും ഓർമിക്കപ്പെടുന്ന പേരാണ് സിസ്റ്റർ ലിനി. ‘ഭൂമിയിലെ മാലാഖമാർ’ എന്ന വിശേഷണത്താൽ അനശ്വരമാക്കപ്പെട്ട ലിനി എന്നാൽ പോരാട്ടവീര്യം എന്നാണ് അർത്ഥം. നിപയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ലിനി തന്റെ അവസാന കത്തിലെ വരികൾ എഴുതിയത് കേരള തീരത്തെ…

തൃക്കാക്കരയില്‍ ജയിച്ചാല്‍ മോദി മോഡല്‍ കേരളത്തില്‍ നടപ്പാക്കും; അല്‍ഫോണ്‍സ് കണ്ണന്താനം

മോദി മോഡൽ കേരളത്തിൽ നടപ്പാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കാൻ അവസരം നൽകുന്നുണ്ടോയെന്നും അവർക്ക് വീട് ലഭിക്കുന്നുണ്ടോയെന്നും ചോദിച്ച കണ്ണന്താനം കഴിഞ്ഞ എട്ട് വർഷത്തിനിടെ മോദി സർക്കാർ ഇതെല്ലാം ഇന്ത്യയിൽ നടപ്പാക്കിയെന്നും അവകാശപ്പെട്ടു. എന്തുകൊണ്ടാണ് മോദി മോഡൽ…

പി സി ജോർജിന്റെ അറസ്റ്റ് ഉടനില്ലെന്ന് പൊലീസ്, നീതി ലഭിക്കുമെന്ന് മകൻ ഷോണ്‍

കൊച്ചി വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.…

‘പി സി ജോര്‍ജിന്റെ അറസ്റ്റ് നാടകമായിരുന്നു’; വി ഡി സതീശന്‍

വിദ്വേഷ പ്രസംഗം നടത്തിയതിനു മുൻ എംഎൽഎ പി സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തത് വെറും നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സർക്കാരിനു താൽപ്പര്യമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.…

തിരുവനന്തപുരത്തുനിന്ന് മാലിദ്വീപിലേക്ക് കൂടുതൽ വിമാനങ്ങൾ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാലിദ്വീപിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. മാലിദ്വീപ് എയർലൈൻസ് മാലിദ്വീപിലെ ഹനിമാധുവിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. മെയ് 29 മുതൽ ആഴ്ചയിൽ 5 ദിവസമായി സർവീസുകളുടെ എണ്ണം വർദ്ധിക്കും. ആഴ്ചയിൽ രണ്ട് ദിവസമാണ് ഹനിമാധുവിലേക്കുള്ള സർവീസ്. ഞായർ, വ്യാഴം…

നടന്‍ ബഹദൂർ ; അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് 22വയസ്

നടൻ ബഹദൂറിന്റെ ഓർമ്മൾക്ക് 22 വയസ്. ആയാസരഹിതമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനായിരുന്നു ബഹദൂർ. ചലച്ചിത്രരംഗത്ത് നിരവധി വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബഹദൂർ അരനൂറ്റാണ്ടോളം മലയാള സിനിമയുടെ ഭാഗമായിരുന്നു. ഹാസ്യനടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ തിളങ്ങിയ പി.കെ.കുഞ്ഞലു എന്ന ബഹദൂർ…

പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജിനു മുൻകൂർ ജാമ്യം ലഭിച്ചില്ല. പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പി സി ജോർജിനെ…

നടിയെ ആക്രമിച്ച കേസ്; നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നെയ്യാറ്റിൻകര ബിഷപ്പിൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് വിൻസെൻറ് സാമുവലിൻറെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോട്ടയത്ത് അന്വേഷണ സംഘത്തിന് മുമ്പാകെ ബിഷപ്പ് ഹാജരായി. നടിയെ ആക്രമിച്ച കേസിൽ…

“സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ വന്നാലും ഭയമില്ല”; ഉമ തോമസ്

സർക്കാർ സംവിധാനങ്ങൾ മുഴുവൻ പ്രവർത്തിച്ചാലും തൃക്കാക്കരയിൽ തോൽക്കുമെന്ന് ഭയമില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പി ടി തോമസിൻറെ വികസന പ്രവർത്തനങ്ങളും ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹവും തനിക്ക് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഉമാ തോമസ്. മന്ത്രിമാർ എല്ലായ്പ്പോഴും തൃക്കാക്കരയിൽ ഉണ്ടാകില്ല.…

ശബരിമല; കേസ് പിൻവലിക്കാനുള്ള നടപടി സ്തംഭനത്തിൽ

ശബരിമല യുവതീപ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ മാസങ്ങളായി സംസ്ഥാനത്തിൻറെ മിക്ക ഭാഗങ്ങളിലും നിശ്ചലമായി. കേസുകൾ പിൻവലിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ നിർദ്ദേശത്തിലെ അവ്യക്തതയും കൃത്യതയില്ലായ്മയുമാണ് നടപടികൾ നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിവരം. സമരവുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത കേസുകൾ പിന്വലിക്കാനായിരുന്നു…