Category: Business

ഇന്ത്യൻ രൂപയ്‌ക്കെതിരെ കുവൈറ്റ് ദിനാർ കുതിച്ചുയർന്നു

കുവൈറ്റ് ദിനാർ ഇന്നത്തെ വിപണി നിരക്കിൽ ഇന്ത്യൻ രൂപയ്ക്കെതിരെ കുതിച്ചുയർന്നു. ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരായ വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യവും…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം, സ്വർണ്ണ വില ഇന്ന് ഒരു പവന് 400 രൂപ കുറഞ്ഞു. ഒരു പവന് 36,800 രൂപയാണ് വില. ഗ്രാമിന് 4,600 രൂപയായി കുറഞ്ഞു. ബുധനാഴ്ചത്തെ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അന്ന്…

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ റിലയൻസ്

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനര്‍ജി ലിമിറ്റഡ് (ആർഎൻഇഎൽ). കാലിഫോർണിയയിലെ പസഡേന ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്ലക്സ് കോര്‍പ്പറേഷന്റെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് വാങ്ങുന്നത്. 12…

ഒല ഇലക്ട്രിക് നേപ്പാളിലേക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക് നേപ്പാളിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ഒല ഇലക്ട്രിക്കും ചേർന്നു. ഒല ഇലക്ട്രിക്…

നിയന്ത്രങ്ങള്‍ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു; മെറ്റയ്ക്ക് എതിരെ കേസ് 

കഴിഞ്ഞ വർഷം അവതരിപ്പിച്ച ആപ്പിൾ അപ്ഡേറ്റിൽ, ഒരു നിശ്ചിത പരിധിക്കപ്പുറം ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ആപ്പിളിന്‍റെ നിയന്ത്രണങ്ങൾ ലംഘിക്കുകയും ഉപയോക്താക്കൾക്കെതിരെ നിയമവിരുദ്ധമായ നിരീക്ഷണം നടത്തുകയും ചെയ്തുവെന്ന് പുതിയതായി നൽകിയ പരാതിയിൽ…

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം ; സൂചികകൾ താഴേക്ക്

മുംബൈ: ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്‍റ് താഴ്ന്ന് 17,600 ലെവലിലും ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റിന് മുകളിൽ ഇടിഞ്ഞ് 58,867 ലുമാണ് വ്യാപാരം ആരംഭിച്ചത്.…

ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് ഈ മാറ്റം. ഓഗസ്റ്റിൽ ഡോളറിന് 80.11 ഇന്ത്യൻ രൂപയായതായിരുന്നു…

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം…

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നേരിയ ഉയർച്ചയിലും താഴ്ചയിലുമായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്.…