Category: Business

ഇൻഫോസിസ് കാൽഗറിയിൽ ഡിജിറ്റൽ സെന്റർ തുറന്നു; 2024 ഓടെ 1,000 തൊഴിലവസരങ്ങൾ

കാനഡ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,000 പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെ കാനഡയിലെ ആൽബർട്ടയിലെ കാൽഗറിയിൽ ഇൻഫോസിസ് തിങ്കളാഴ്ച ഒരു ഡിജിറ്റൽ സെന്‍റർ ഉദ്ഘാടനം ചെയ്തു. കാൽഗറിയിലെ ഇൻഫോസിസ് ഡിജിറ്റൽ സെന്‍റർ നഗരത്തിലെ ഡൗൺടൗൺ വാണിജ്യ ജില്ലയിൽ ഗൾഫ് കാനഡ സ്ക്വയറിൽ…

സ്റ്റാർട്ടപ്പുകൾക്കായുള്ള ഫണ്ട് ഓഫ് ഫണ്ട് സെപ്റ്റംബർ 24 വരെ 88 എഐഎഫ്എഫുകൾക്ക് 7,385 കോടി രൂപ വാഗ്ദാനം ചെയ്തു

10,000 കോടി രൂപയുടെ കോർപ്പസോടെയാണ് എഫ്എഫ്എസ് പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡിന്‍റെ (ഡിപിഐഐടി) ബജറ്റ് പിന്തുണയോടെ 14, 15 ധനകാര്യ കമ്മീഷൻ സൈക്കിളുകളിൽ (2016-2020, 2021-2025) കോർപ്പസ് സൃഷ്ടിക്കും. 2016 ൽ…

യാത്രക്കാർക്ക് 150 കോടിയിലധികം രൂപ റീഫണ്ട് നൽകിയാതായി എയർ ഇന്ത്യ

ഡൽഹി: സ്വകാര്യവൽക്കരണത്തിന് ശേഷമുള്ള ആദ്യ മാസങ്ങളിലായി 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് ചെയ്തെന്ന് എയർ ഇന്ത്യ. ജനുവരി 27ന് ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യ അന്നുമുതൽ, ഇതുവരെ മുടങ്ങിയ യാത്രകളുടെ റീഫണ്ടുകൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. മുൻഗണനാ ക്രമത്തിൽ ആണ്…

ലോകത്തെ മികച്ച എയര്‍ലൈനുകളുടെ പട്ടികയിൽ ഇന്ത്യയില്‍ നിന്ന് വിസ്താര

ടാറ്റ സൺസിന്‍റെ ഉടമസ്ഥതയിലുള്ള വിസ്താര ലോകത്തിലെ മികച്ച വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടം നേടി. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2022 പട്ടികയിൽ 20-ാം സ്ഥാനത്താണ് വിസ്താര. ആദ്യ 100 ൽ ഇടം നേടിയ ഏക ഇന്ത്യൻ എയർലൈൻ കൂടിയാണ് വിസ്താര. ഖത്തർ…

കൂപ്പുകുത്തി ഓഹരി വിപണി; പ്രധാന സൂചികകൾ ഇടിഞ്ഞു

മുംബൈ: ആഗോള വിപണിയിലെ മാന്ദ്യം തുടരുന്നു. ആഭ്യന്തര വിപണി നഷ്ടത്തിൽ നിന്ന് ഉയർന്നില്ല. പ്രധാന സൂചികകൾ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 953.70 പോയിന്‍റ് അഥവാ 1.64 ശതമാനം താഴ്ന്ന് 57,145.22 ലും നിഫ്റ്റി 311 പോയിന്‍റ് അഥവാ 1.79 ശതമാനം ഇടിഞ്ഞ്…

റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ റിലയൻസ് സ്വന്തമാക്കിയേക്കും

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഗ്രോസറി റീട്ടെയിൽ ശൃംഖലയായ ബിസ്മിയെ ഏറ്റെടുക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇലക്ട്രോണിക്, ഹൈപ്പർമാർക്കറ്റ് ഫോർമാറ്റുകൾ സംയോജിപ്പിച്ച് സംസ്ഥാനത്ത് 30 ഓളം വലിയ സ്റ്റോറുകൾ നടത്തുന്ന ബിസ്മിയെ സ്വന്തമാക്കാനുള്ള നീക്കത്തിനായി…

മെയ്ബ ജിഎൽഎസ് 600ന്റെ സ്വന്തമാക്കി എം.എ.യൂസഫലി

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി. ബെൻസിന്‍റെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഇന്ത്യയിലേക്ക് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ്…

ഡോളറിന് മുന്നില്‍ കിതപ്പ് തുടര്‍ന്ന് ഇന്ത്യന്‍ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

മുംബൈ: ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചക്ക് കാരണം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും…

ഇടിവിൽ തുടർന്ന് സ്വർണവില; രണ്ടാം ദിനവും മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്. 18…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.…