Category: Business

രൂപയ്ക്ക് ആശ്വാസം;വായ്പാ നയ പ്രഖ്യാപനത്തിന് പിന്നാലെ മൂല്യം ഉയർന്നു

ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രൂപയുടെ മൂല്യം വീണ്ടും ഉയർന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 എന്ന നിലയിലാണ്…

പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തി ഫേസ്ബുക്ക്

വാഷിങ്ടൺ: ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥരായ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം. സമ്പദ്‍വ്യവസ്ഥയിലെ സാഹചര്യങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മാർക്ക് സക്കർബർഗ്…

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്;രണ്ട് ദിവസത്തിനിടെ ഉയർന്നത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 680…

പലിശ നിരക്ക് കൂട്ടി ആർബിഐ; വായ്പകൾ നടുവൊടിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 5.9 ശതമാനമായി. ഈ സാമ്പത്തിക വർഷത്തിൽ ഇത് നാലാമത്തെ നിരക്ക് വർദ്ധനവാണ്. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ…

ആപ്പിളിന് വൻ തിരിച്ചടി;വിപണി മൂല്യത്തിൽ 4.9 ശതമാനം ഇടിവ്

വാഷിങ്ടൺ: ആഗോള ടെക് ഭീമനായ ആപ്പിൾ യുഎസ് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടു. വിപണി മൂല്യത്തിൽ ആപ്പിളിന് 100 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി. ഐഫോൺ നിർമ്മാതാക്കളുടെ വിപണി മൂല്യം 4.9 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് കുറച്ചതാണ്…

ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയ്ക്ക് സുസ്ഥിരമായ വളർച്ചയാണ് ഉണ്ടാവുന്നത്. വൻ സമ്പദ്‍വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു…

ആർബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; വായ്പാ നയ പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും. റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പലിശ നിരക്ക് 5.9…

മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. മുകേഷ് അംബാനിക്ക് ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. നിലവിൽ അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം സ്ഫോടക വസ്തുക്കൾ…

‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’; ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട. ‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’ എന്ന് പേരുള്ള ചായക്കട നടത്തുന്ന ശുഭം സൈനി എന്നയാളാണ് ബിറ്റ്കോയിൻ ഒരു പേയ്‌മെന്റ് രീതിയായി സ്വീകരിക്കുന്നതിലൂടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. അദ്ദേഹം ബിസിഎ കോഴ്‌സ് ഉപേക്ഷിച്ചതിന്…

മൂത്തൂറ്റ് ഫിനാന്‍സും ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചും കൈകോര്‍ക്കുന്നു

മണി എക്സ്ചേഞ്ച് ആൻഡ് ട്രാൻസ്ഫർ കമ്പനിയായ ലുലു ഇന്‍റർനാഷണൽ എക്സ്ചേഞ്ചുമായി മുത്തൂറ്റ് ഫിനാൻസ് കൈകോര്‍ക്കുന്നു. യുഎഇയിലെ മണി എക്സ്ചേഞ്ച് ട്രാൻസ്ഫർ കമ്പനിയായ ലുലുവുമായി കളക്ഷൻ പാർട്ണറായി പ്രവർത്തിക്കാൻ മൂത്തൂറ്റ് ഫിനാന്‍സ് ധാരണാപത്രം ഒപ്പുവെച്ചു. യുഎഇ മേഖലയിലെ ഉപഭോക്താക്കൾക്ക് ഭവനവായ്പയുടെ പണം കൈമാറ്റം…