Category: Business

എട്ടു നഗരങ്ങളിൽ എയർടെൽ 5ജി സേവനം ലഭ്യമാക്കും

ന്യൂഡൽഹി: എയർടെൽ ഇന്ന് തന്നെ എട്ട് നഗരങ്ങളിൽ 5 ജി ടെലികോം സേവനങ്ങൾ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. നാല് മെട്രോ നഗരങ്ങളിലും ഇന്ന് 5ജി ലഭ്യമാകും. 2024 മാർച്ചോടെ ഈ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കും. രാജ്യത്തെ ഏറ്റവും…

ടൊയോട്ട കിർലോസ്കർ സെപ്റ്റംബറിൽ 66% വിൽപ്പന വളർച്ച നേടി

ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) സെപ്റ്റംബർ മാസത്തിൽ 15,378 യൂണിറ്റുകൾ വിറ്റതായി പ്രഖ്യാപിച്ചു. അങ്ങനെ 2021 ലെ ഇതേ കാലയളവിനേക്കാൾ 66 ശതമാനം വളർച്ച രേഖപ്പെടുത്തി. ടൊയോട്ട കിർലോസ്കർ 2021 സെപ്റ്റംബറിൽ 9,284 യൂണിറ്റുകൾ വിറ്റു. 2022 ഏപ്രിൽ മുതൽ സെപ്റ്റംബർ…

സെപ്റ്റംബറിലെ വിൽപ്പനയിൽ 17% വർദ്ധനവ് രേഖപ്പെടുത്തി സ്കോഡ ഇന്ത്യ

2022 സെപ്റ്റംബറിൽ വിൽപ്പനയിൽ 17 ശതമാനം വർദ്ധനവുണ്ടായതായി സ്കോഡ ഓട്ടോ ഇന്ത്യ ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം 3,027 യൂണിറ്റുകൾ വിറ്റഴിച്ച അതേ മാസത്തെ അപേക്ഷിച്ച് സ്കോഡ കഴിഞ്ഞ മാസം 3,543 യൂണിറ്റുകൾ വിറ്റു. കുശാഖ്, സ്ലാവിയ തുടങ്ങിയ മോഡലുകൾ കഴിഞ്ഞ…

ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്; രണ്ട് ദശലക്ഷം പ്രൊഫഷണലുകൾ ജോലി വിടുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഐ ടി വ്യവസായം പ്രതിസന്ധിയിലേക്ക്. മികച്ച യുവ ജീവനക്കാരെ നിലനിർത്താൻ കമ്പനികൾ ബുദ്ധിമുട്ടുകയാണ് എന്നാണ് റിപ്പോർട്ട്. 2025ഓടെ 2 ദശലക്ഷം ജീവനക്കാർ ഐ ടി രംഗം വിടുമെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതോടെ…

പണപ്പെരുപ്പം 10 ശതമാനം; യൂറോപ്പ് വലയുന്നു

യൂറോ സോണിലെ പണപ്പെരുപ്പം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 10 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 9.1 ശതമാനം ആയിരുന്നു പണപ്പെരുപ്പം. 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്. യൂറോ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച, യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ് യൂറോ സോണ്‍ എന്നറിയപ്പെടുന്നത്. സെപ്റ്റംബറില്‍…

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37320…

ഷവോമിയുടെ 5551 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമിയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 5,551 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണിതെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവാ ഫെമ ആക്ട്…

പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് ഏറ്റവും വില…

ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സിൽ ആദ്യ 40ല്‍ എത്തി ഇന്ത്യ

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022ൽ ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥയായി സ്വിറ്റ്സർലൻഡിനെ തിരഞ്ഞെടുത്തു. തുടർച്ചയായ 12-ാം വർഷമാണ് സ്വിറ്റ്സർലൻഡ് പട്ടികയിൽ ഒന്നാമതെത്തുന്നത്. പട്ടികയില്‍ ഇന്ത്യ നാല്‍പ്പതാമതാണ്. ആദ്യമായാണ് ഇന്ത്യ ആദ്യ 40ല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പത്തിയാറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്.…

ആകാശ് അംബാനി ടൈം100 നെക്സ്റ്റ് ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് – ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യൻ വംശജയായ…