Category: Breaking News

റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് സെലെൻസ്കിയോടു മോദി

ന്യൂഡൽഹി: ഉക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഉക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് മോദി സംഭാഷണത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പരിഹാരം സാധ്യമല്ലെന്ന് പറഞ്ഞ മോദി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും…

ദേശീയ ഗെയിംസ്; ഫുട്‌ബോളില്‍ കേരളം സെമിയില്‍

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സെമിയിൽ പ്രവേശിച്ചു. ഏറെക്കാലത്തിന് ശേഷമാണ് കേരള ടീം ദേശീയ ഗെയിംസിന്‍റെ സെമി ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടന്ന ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ കരുത്തരായ സർവീസസിനെ 3-1ന് തോൽപ്പിച്ചാണ് കേരളം സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ…

ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒന്നിക്കണം;സി വോട്ടർ സർവേ ഫലം പുറത്ത്

ന്യൂഡല്‍ഹി: 1947-ലാണ് ഇന്ത്യാ-പാക് വിഭജനം നടന്നത്. പിന്നീട് 1971-ൽ പാകിസ്ഥാൻ വിഭജിക്കപ്പെടുകയും ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്ന് 75 വർഷത്തിന് ശേഷം, 44 ശതമാനം ഇന്ത്യക്കാരും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കണമെന്ന് അഭിപ്രായപ്പെടുന്നതായി സി-വോട്ടർ സർവേ. സെന്‍റർ ഫോർ…

ബുധനാഴ്ച മുതല്‍ ജിയോ 5 ജി ട്രയല്‍ സര്‍വീസ് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജിയോ. ട്രയൽ സർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് ട്രയൽ സർവീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ, ജിയോയുടെ ട്രൂ 5 ജി സേവനം ഈ നഗരങ്ങളിലെ…

തിരഞ്ഞെടുപ്പ് വാ​​ഗ്ദാനങ്ങൾക്ക് കടിഞ്ഞാൺ;പുതിയ നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ അറിയിച്ച ശേഷം മാത്രമേ വോട്ടർമാർക്ക് ഉറപ്പ് നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ…

സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരം

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ…

ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ…

പൊലീസിലെ പി.എഫ്.ഐ ബന്ധം; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളപൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കൈമാറിയെന്ന റിപ്പോർട്ടുകൾ കേരള പൊലീസ് നിഷേധിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്…

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ…

തൊഴിൽ നിഷേധം തെറ്റ്; ശ്രീനാഥ് ഭാസിയുടെ വിലക്കിൽ പ്രതികരിച്ച് മമ്മൂട്ടി

നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.  വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറഞ്ഞു. റോഷാക്ക്…