Category: Breaking News

‘ദൈവകൃപയ്ക്കു നന്ദി’; സന്തോഷ് ട്രോഫിയുമായി പള്ളിയിലെത്തി ബിനോ ജോർജ്

കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ കോച്ച് എത്തിയത്.

കൊടും ചൂടിൽ വലഞ്ഞ് ഡൽഹി; കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ്

കൊടുംചൂടിനു ശമനമില്ലാതെ രാജ്യതലസ്ഥാനം വിയർക്കുന്നു. ഇന്നും സ്ഥിതിയിൽ മാറ്റമുണ്ടാവില്ലെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ഡൽഹിയിലെ പല സ്ഥലങ്ങളിലും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 46 ഡിഗ്രിയിലേക്ക് ഉയർന്നിരുന്നു.

ജോധ്പൂരില്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിയന്ത്രണം; കര്‍ശന സുരക്ഷ

ജോധ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ എര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. കൂടുതല്‍ പൊലീസിനെ മേഖലയില്‍ വിന്യസിച്ചു. ജോധ്പൂരില്‍ ഇന്റര്‍നെറ്റിന് താത്ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെ രാത്രിയിലാണ് സംഘര്‍ഷമുണ്ടായത്.

കിണറില്‍ അസ്ഥിക്കൂമ്പാരം; ശിപായി ലഹളയില്‍ കൊല്ലപ്പെട്ട സൈനികരുടേതെന്ന് പഠനം 

2014ൽ പഞ്ചാബിലെ അമൃത് സര്‍ ജില്ലയിലെ അജ്‌നാലയില്‍ ഒരു കിണറ്റിൽ നിന്ന് നിരവധി മനുഷ്യ അസ്ഥികൾ കണ്ടെത്തിയിരുന്നു. വർഷങ്ങൾ നീണ്ട വിശദമായ പഠനങ്ങൾക്ക് ശേഷം, 1857ലെ ശിപായി ലഹളയിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടേതാണ് ഈ അസ്ഥികളെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ചെറിയ പെരുന്നാളാശംസകൾ നേർന്ന് പി.സി.ജോർജ്; കമന്റ് ബോക്സിൽ രൂക്ഷവിമർശനം

വിശ്വാസികൾക്ക് പെരുന്നാളാശംസകൾ നേർന്ന് പി.സി ജോർജ്. പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളാണ് കമന്റുകളായി വന്നത്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജിനെ ഒരു വിഭാഗം വിമർശിക്കുന്നത്.

ബുധനാഴ്ചത്തെ ബദല്‍ സംവാദത്തില്‍ കെ-റെയില്‍ എം.ഡി പങ്കെടുക്കില്ല

സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ ബദൽ ചർച്ചയിൽ കെ.റെയിൽ എം.ഡി അജിത് കുമാർ പങ്കെടുക്കില്ല. സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാൽ എം.ഡി പങ്കെടുക്കില്ലെന്ന് അറിയിച്ചു. പദ്ധതിയെ അനുകൂലിക്കുന്നവരുടെ ഭാഗത്താണ് അജിത് കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

പെരുവണ്ണാമൂഴിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ മാവോയിസ്റ്റുകൾ വീണ്ടും എത്തിയതായി സൂചന. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. മുതുകാട്ടെ ഖനനം ചെറുക്കുക, സിപിഐഎം നുണകള്‍ തിരിച്ചറിയുക എന്നീ ആഹ്വാനങ്ങളും പോസ്റ്ററിലുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയെ ബുധനാഴ്ച അറിയാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിഷയത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയായി, അന്തരിച്ച മുൻ എം.എൽ.എ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് പാർട്ടിയിൽ ഉയർന്നു കേൾക്കുന്നത്.

അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്; സംഘര്‍ഷം ഈദ് ഗാഹിനിടെ

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടന്നത്. ഒരു സംഘം സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു. പ്രാദേശികമായി ഭീകരസംഘടനകളെ അക്രമികൾ സഹായിക്കുന്നുണ്ടെന്നാണ് സൂചന. ഈദ്ഗാഹിന് ശേഷം ഭക്തർ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുണ്ടായത്.

ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’ യില്‍ നിന്നും രാജിവെച്ചു

‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. വിജയ് ബാബു വിഷയത്തില്‍  പ്രതിഷേധിച്ചാണ് രാജി.  മറ്റൊരു അംഗമായ മാലാ പാര്‍വതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.  തുടര്‍ന്നാണ് രണ്ട്  നടിമാര്‍ കൂടി രാജി  സമര്‍പ്പിച്ചിരിക്കുന്നത്‌.