Category: Breaking News

രാഹുൽ ഗാന്ധി വയനാട്ടിലെ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് സ്മൃതി ഇറാനി

രാഹുൽ ഗാന്ധി വായനാട്ടിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ അങ്കണവാടി ഉൾപ്പെടെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.അമേഠിയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും സ്മൃതി പറഞ്ഞു.

ചെന്നൈ കൊടും ചൂടിലേക്ക്; താപനില 3 ഡിഗ്രി വരെ ഉയരും

ചെന്നൈയിൽ അടുത്ത ദിവസങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തിനു സമാനമായ സാഹചര്യമായിരിക്കും അനുഭവപ്പെടുക. നഗരത്തിലടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രി കടന്നേക്കും.

തൃക്കാക്കരയിൽ പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കും: വി ഡി സതീശൻ

തൃക്കാക്കരയിൽ പി ടി തോമസിന്റെ വിയോ​ഗമുണ്ടാക്കിയ വേദന ഇപ്പോഴുമുണ്ടെന്നും പി ടിയേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

ബാബുരാജിന് നന്ദി പറഞ്ഞ് മാല പാര്‍വതി

മണിയന്‍പിള്ള രാജുവിന്റെ വിവാദ പ്രസ്താവനയെ തള്ളിയും മാല പാര്‍വതിയുടെ രാജിയെ പിന്തുണച്ചും രംഗത്തെത്തിയ അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജിന് നന്ദി പറഞ്ഞ് നടി മാല പാര്‍വതി. ബാബുരാജ് നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു മാല പാര്‍വതി പ്രതികരിച്ചത്.

“തൃക്കാക്കരയിൽ വേറൊരു വേറൊരു മുന്നണി ജയിക്കുന്ന സാഹചര്യം ഉണ്ടാകില്ല”

തൃക്കാക്കര മണ്ഡലത്തിൽ ട്വന്‍റി 20 – ആം ആദ്മി സഖ്യം മത്സരിക്കുന്നതുകൊണ്ട് വേറൊരു മുന്നണി ജയിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ട്വന്‍റി 20 കോ ഓർഡിനേറ്റർ സാബു ജേക്കബ്. ഏത് പാർട്ടിയുടെ സ്ഥാനാർഥി വേണമെന്ന കാര്യത്തിൽ തങ്ങൾക്കിടയിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ജി.സി നെറ്റ് എക്സാം തീയതി പ്രഖ്യാപിച്ചു; മെയ് 20 വരെ അപേക്ഷിക്കാം

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ യു.ജി.സി. നെറ്റ് ജൂണ്‍ രണ്ടാംവാരം നടക്കും. 82 മാനവിക വിഷയങ്ങളിലായി നടത്തുന്ന നെറ്റ് പരീക്ഷയ്ക്കായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.മേയ് 20 രാത്രി 11.30വരെ അപേക്ഷിക്കാം

ഷവര്‍മ കഴിച്ച് മരണം; കൂള്‍ബാര്‍ മാനേജര്‍ അറസ്റ്റില്‍

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ മാനേജരും കാസര്‍കോട് പടന്ന സ്വദേശിയുമായ ടി. അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ഇന്ത്യയുമായുള്ള അന്തര്‍വാഹിനി പദ്ധതിയില്‍ നിന്ന് പിന്മാറി ഫ്രാന്‍സ്

ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയായ പ്രൊജക്ട്–75ൽ സഹകരിക്കില്ലെന്നു ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു തൊട്ടുമുൻപാണ്, കേന്ദ്ര സർക്കാരിന്റെ നിർണായക പദ്ധതിയിൽ ഭാഗമാകില്ലെന്നു ഫ്രാൻസിന്റെ നേവൽ ഗ്രൂപ്പ് അറിയിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിൽ ഉമാ തോമസെന്ന് സൂചന

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി കെ.പി.സി.സി നിശ്ചയിച്ച പേര് ഹൈക്കമാൻഡിനെ അറിയിച്ചു. സ്ഥാനാർത്ഥിയുടെ പേര് ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപിക്കും. ഒരു പേര് മാത്രമാണ് പരിഗണിച്ച് തീരുമാനിച്ചതെന്നും സുധാകരൻ പറഞ്ഞു. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം.

ഉപതിരഞ്ഞെടുപ്പ്; സിൽവർലൈൻ കല്ലിടലില്‍ നിന്ന് പിന്മാറേണ്ടെന്ന് സിപിഎം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും സില്‍വര്‍ലൈന്‍ ലൈൻ കല്ലിടൽ തുടരണമെന്ന് സി.പി.എം. കല്ലിടല്‍ നിര്‍ത്തിയാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും. സില്‍വര്‍ലൈന്‍ ഉയര്‍ത്തിക്കാട്ടാന്‍ കല്ലിടല്‍ അനിവാര്യമാണെന്നും സിപിഎം വിലയിരുത്തി.