Category: Breaking News

ടെക്നോപാര്‍ക്ക് ആസ്ഥാനമായ അക്യൂബിറ്റ്‌സില്‍ 500 ഒഴിവുകളിൽ നിയമനം

ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നത്.

Plus 2 കെമിസ്ട്രി പരീക്ഷ മൂല്യനിർണയം; പുതിയ ഉത്തരസൂചിക പുറത്തിറക്കി

പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധസമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. എല്ലാ അധ്യാപകരും നാളെ മുതൽ മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എൽഐസി ഐപിഒ; ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 5,627 കോടി സമാഹരിച്ചു

മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപര്‍ സ്വന്തമാക്കിയത്.

ബൈക്ക് മോഷണം; ദേശീയ ജൂഡോ ചാംപ്യൻ ഉൾപ്പെടെ 2 പേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത്, ചാലക്കുടി പോട്ട സ്വദേശി അലൻ എന്നിവരാണ് അറസ്റ്റിലായത്. പൂത്തോളിൽ തൃശൂര്‍ വെസ്റ്റ് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.

പായലിൽ നിന്ന് ജൈവ ഡീസൽ; കേരളം സാധ്യത പഠനം തുടങ്ങി

പായലില്‍നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന ഝാര്‍ഖണ്ഡിലെ മാതൃക പിന്തുടരാന്‍ കേരളസര്‍ക്കാര്‍ സാധ്യതാപഠനം തുടങ്ങി. സംസ്ഥാനത്ത് ധാരാളമുള്ള ആഫ്രിക്കന്‍ പായലിന്റെ ശേഖരണം, സംസ്‌കരണം, പാക്കിങ് എന്നിവ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജില്‍ പുരോഗമിക്കുകയാണ്.

രാജിക്ക് പിന്നാലെ പ്രതികരണവുമായി കുക്കു പരമേശ്വരന്‍

രാജിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി കുക്കു പരമേശ്വരന്‍. അമ്മ സംഘടനയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാന്‍ വേണ്ടിയാണ് രാജിവച്ചതെന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു.

കാസർകോട് ഭക്ഷ്യ വിഷബാധയേറ്റ കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കാസർകോട് ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന നാലു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഐ.സി.സിയിൽ നിന്ന് രാജിവെക്കില്ലെന്ന് രചന നാരായണന്‍കുട്ടി

അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവെക്കില്ലെന്ന് കമ്മിറ്റി അംഗം രചന നാരായണന്‍ കുട്ടി. ഐ.സി.സിയെ നോക്കുകുത്തി ആക്കിയിട്ടില്ലെന്നും മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന നാരായണന്‍കുട്ടി പറഞ്ഞു.

രാജ്യത്ത് 5G ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും

ഇന്ത്യയില്‍ 5G സേവനം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് സ്പെക്ട്രം ലേലം നടക്കും.

രാജ്യത്ത് 5G ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും

ഇന്ത്യയില്‍ 5G സേവനം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് സ്പെക്ട്രം ലേലം നടക്കും.