Category: Breaking News

“സംസ്ഥാനത്ത് 1 മുതൽ 4 വരെ ക്ലാസുകളിലെ 13 ലക്ഷം കുട്ടികൾക്ക് ഗണിത കിറ്റ്”

‘ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും’പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ 1 മുതൽ 4 വരെ ക്ലാസുകളിലെ 13 ലക്ഷം കുട്ടികൾക്ക് ഗണിത കിറ്റ് നൽകുമെന്നും ഇത് അവരുടെ ഗണിത പഠന പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്ത് പൗരത്വ നിയമം വളരെ വേഗത്തിൽ യാഥാർത്ഥ്യമാക്കുമെന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ അമിത് ഷാ പറഞ്ഞു.

നാല് ഖാലിസ്ഥാനി ഭീകരർ ഹരിയാനയിൽ പിടിയിൽ

നിരോധിത സ്ഫോടക വസ്തുക്കളുമായി നാല് ഖാലിസ്ഥാനി ഭീകരർ ഹരിയാനയിൽ പിടിയിൽ. സംസ്ഥാനത്തെ കർണാൽ എന്ന സ്ഥലത്ത് നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ്രോൺ മുഖാന്തരം ആയുധങ്ങളും ഇവർ കടത്തിയതായി സുരക്ഷാ സേന ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

കെഎസ്ആർടിസി ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും

കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കും. ശമ്പള പ്രതിസന്ധി സംബന്ധിച്ച് ഗതാഗത മന്ത്രി ആൻറണി രാജു യൂണിയനുകളുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. സിഐടിയു സമരത്തിൽ നിന്ന് വിട്ട് നിൽക്കും.ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

എൽഐസി ഐപിഒ ; 4 ദിവസം കൂടി ശേഷിക്കെ ഓഹരികൾ ഇന്ന് തീർന്നേക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ രണ്ടാം ദിവസമായ ഇന്ന് എൽഐസിയുടെ 90% ഓഹരികൾ നിക്ഷേപകർ ഇതിനകം സബ്സ്ക്രൈബ് ചെയ്തു. പ്രാരംഭ ഓഹരി വില്പന അവസാനിക്കാൻ ഇനിയും 4 ദിവസം ശേഷിക്കുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോൾ വിപണിയിലെത്തിയ ഓഹരികൾ മുഴുവൻ നിക്ഷേപകർ സ്വന്തമാക്കാൻ…

അനുമതിയില്ലാതെ റാലി നടത്തി; ജിഗ്നേഷ് മേവാനിക്ക് മൂന്നുമാസം തടവ് ശിക്ഷ

ഗുജറാത്തിലെ മെഹ്സാനയിൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് ജിഗ്നേഷ് മേവാനി ഉൾപ്പെടെ 9 പേർക്ക് 3 മാസത്തെ തടവ് ശിക്ഷ. മെഹ്സാന മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൊലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന് 2017 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹത്തെ…

‘തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കും’; മന്ത്രി കെ.രാജൻ

തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരം ഒരുക്കുമെന്ന് മന്ത്രി കെ രാജൻ. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പൂരത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ ടൂറിസം…

‘ലവ് ജിഹാദിനായി സംഘടിത ശ്രമങ്ങളില്ല’; ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

ലവ് ജിഹാദിനായി രാജ്യത്ത് സംഘടിത ശ്രമങ്ങൾ നടക്കുന്നില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ ഇഖ്ബാൽ സിങ് ലാൽപുര. മതത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൻ്റെ പേരിൽ ഒരു വിഭാഗത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കും’: എസ്.ജയശങ്കര്‍

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ശിക്ഷ ഒഴിവാക്കാൻ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. കോടതി വിധിക്കെതിരെ യെമൻ സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ സമീപിക്കും. നിമിഷപ്രിയയ്ക്ക് നിയമസഹായം ഉറപ്പാക്കുമെന്നും എസ്. ജയശങ്കർ പറഞ്ഞു.

തമിഴ്നാട്ടിൽ കത്തിരി വെയിൽ ആരംഭിച്ചു; ശരാശരി താപനില 40 ഡിഗ്രി കടന്നേക്കും

വെയിലിന്റെ കാഠിന്യം കടുപ്പിച്ച് തമിഴ്നാട്ടിൽ കത്തിരി വെയിൽ ഇന്നലെ ആരംഭിച്ചു. ഏപ്രിലിൽ ആരംഭിച്ച വേനൽക്കാലം കത്തിരിയോടു കൂടി കൂടുതൽ തിളച്ചു മറിയും. സംസ്ഥാനത്തെ ശരാശരി താപനില വരുംദിനങ്ങളിൽ 40 ഡിഗ്രി കടന്നേക്കും. വെയിലിന്റെ ആഘാതത്തെക്കുറിച്ച് ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.