Category: Breaking News

കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി; വൻ ഭക്തജനത്തിരക്ക്

രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായ കേദാർനാഥ് ക്ഷേത്രം തീർത്ഥാടകർക്കായി തുറന്നു കൊടുത്തു. രാവിലെ 6.26ന് ആചാരാനുഷ്ഠാനങ്ങളോടു കൂടി നട തുറക്കുമ്പോൾ കൊടുംതണുപ്പിലും വൻ ഭക്തജന തിരക്കാണ് ക്ഷേത്ര പരിസരത്ത് അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

സംസ്ഥാനത്തെ ഭക്ഷ്യവിൽപ്പനകേന്ദ്രങ്ങളിൽ കർശന പരിശോധന തുടരുന്നു

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധന തുടരുന്നു. 44 സ്ഥലങ്ങളിൽ പരിശോധന നടത്തിയതിൽ 15 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. മൂന്നെണ്ണം അടച്ചുപൂട്ടി. വടകര, കുറ്റ്യാടി, പെരുവയൽ, കുട്ടിക്കാട്ടൂർ, ബാലുശ്ശേരി, എലത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ജനത്തെ വലച്ച് കെഎസ്ആർടിസി പണിമുടക്ക്; മിക്ക സർവീസുകളും മുടങ്ങി

കെ.എസ്.ആർ.ടി.സി 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. സംസ്ഥാനത്തെ പല ഡിപ്പോകളിൽ നിന്നുമുള്ള മിക്ക സർവീസുകളും നിലച്ചു. എല്ലാ മാസവും 5 ദിവസത്തിനകം ശമ്പളം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മന്ത്രി ആൻറണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. നിലവിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ.രാധാകൃഷ്ണനാണ് മുൻതൂക്കം നൽകുന്നത് എന്നാണു റിപ്പോർട്ട്. ഇന്ന് വൈകിട്ട് കോഴിക്കോട്ട് പാർട്ടി കോർ കമ്മിറ്റി യോഗം ചേരും. അതിനു ശേഷം പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

ഏറ്റുമാനൂർ–ചിങ്ങവനം ഇരട്ടപ്പാത നിർമാണം; കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമ്മാണത്തിന്റെ ഭാഗമായി കോട്ടയം റൂട്ടിൽ ഇന്ന് മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ആദ്യ ഘട്ടത്തിൽ പുലർച്ചെ 3 മുതൽ 6 മണിക്കൂർ വരെയാണ് നിയന്ത്രണം. കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് രാവിലെ 5.30നു പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ നാളെ…

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; കൂൾ ബാർ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് എ.ഡി.എം ജില്ലാ കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് നൽകി. ലൈസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചതെന്നും ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകളുടെ സമയ ബന്ധിതമായ പരിശോധന ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കെഎസ്ഇബി പ്രശ്ന പരിഹാരം; ഊർജ്ജ സെക്രട്ടറിയുടെ ചർച്ച ഇന്ന്

കെഎസ്ഇബിയിൽ ഇടത് അനുകൂല ഓഫീസേഴ്സ് അസോസിയേഷൻ സമരം ഒത്തുതീർപ്പാക്കുന്നതിന് ഊർജ്ജ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ചർച്ച. ട്രേഡ് യൂണിയനുകളും ചെയർമാനും തമ്മിലെ തർക്കം അവസാനിപ്പിക്കാൻ മുമ്പ് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്.

പ്രചാരണ ചൂടിലേക്ക് തൃക്കാക്കര ; പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഇതിനകം പ്രചാരണം ആരംഭിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്. സ്ഥാനാർത്ഥി നിർണയത്തിൽ പിന്നിലായിരുന്ന ബിജെപി ഇന്ന് പ്രഖ്യാപനം നടത്തും.

അമിത്‌ഷാ ഈ മാസം 15ന് കേരളത്തിലെത്തും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 15ന് കേരളത്തിലെത്തും. അദ്ദേഹം ബിജെപി യോഗങ്ങളിൽ പങ്കെടുക്കുകയും കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ കേരള…

അഭിമന്യുവിന്റെ പേരിൽ കേരളത്തിലെ മികച്ച കോളജ് യൂണിയനുകൾക്ക് അവാർഡ്

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പേരിൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജ് യൂണിയനുകൾക്കായി എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അഭിമന്യു അവാർഡ് ഈ വർഷം മുതൽ സമ്മാനിക്കും. എല്ലാ വർഷവും സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് അവാർഡ് പ്രഖ്യാപനം നടക്കുക.