Category: Breaking News

‘ടൂറിസം വികസനത്തിനു സംസ്ഥാനാന്തര സഹകരണം പ്രധാനം’; ഗവർണർ

ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിനു മറ്റു സംസ്ഥാനങ്ങളുമായുള്ള സഹകരണം പ്രധാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവൽ മാർട്ടിന്റെ 11-ാം ലക്കം കൊച്ചിയിൽ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന; നിഷേധിച്ച് കേന്ദ്രം

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഇന്ത്യയിലെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. മറുപടിയായി, ലോകാരോഗ്യ സംഘടനയുടെ വിവര ശേഖരണ സംവിധാനം അവ്യക്തവും അശാസ്ത്രീയവുമാണെന്ന രൂക്ഷ വിമർശനമാണ് കേന്ദ്രം ഉന്നയിച്ചത്.

അമിത് ഷായ്ക്ക് ഗാംഗുലിക്കൊപ്പം അത്താഴവിരുന്ന്; ബിജെപിയിലേക്കെന്ന് അഭ്യൂഹം

സൗരവ് ഗാംഗുലിയെ ബിജെപി മുൻനിരയിൽ നിർത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. മൂന്ന് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അമിത് ഷാ കൊൽക്കത്തയിലെ വസതിയിൽ ഗാംഗുലിയുമായി കൂടിക്കാഴ്ച…

‘കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവം’; കെ.വി.തോമസ്

കേരളത്തിലെ കോൺഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.വി തോമസ്. തൃക്കാക്കരയിൽ ആരെ പിന്തുണയ്ക്കുമെന്ന് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയിൽ പ്രചാരണത്തിന് യു.ഡി.എഫ് തന്നെ ക്ഷണിച്ചിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.

രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,545 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് 8.2% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5 ശതമാനവും…

സായ് ശങ്കർ മാപ്പുസാക്ഷിയാകും; നിർണ്ണായക നീക്കവുമായി ക്രൈംബ്രാ‌‌ഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അൻവേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ഏഴാം പ്രതിയായ സൈബർ വിദഗ്ധൻ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ക്രൈംബ്രാഞ്ചിൻറെ നിർണായക നീക്കത്തിൽ മാപ്പുസാക്ഷിയാകണമെന്ന് ആവശ്യപ്പെട്ട് സായി ശങ്കറിൻ സിജെഎം കോടതി നോട്ടീസ് അയച്ചു. സിആർപിസി സെക്ഷൻ 306…

ഇപ്പോൾ സവാള വാങ്ങിയാൽ ഓണം കുശാലാക്കാം; സുവര്‍ണാവസരം കേരളം പാഴാക്കുന്നു

കേന്ദ്ര സർക്കാറിന്റെ പദ്ധതിയുലൂടെ സവാള വാങ്ങി സംഭരിക്കാനുള്ള സുവർണാവസരം പാഴാക്കി കേരളം. മഹാരാഷ്ട്രയിലെ കൊയ്ത്തുത്സവ പ്രദേശങ്ങളിൽ നിന്നും കിലോയ്ക്ക് നാല് രൂപയ്ക്ക് വരെ സവാള വാങ്ങി സംഭരിച്ചാൽ പിന്നീട് കിലോയ്ക്ക് 10 രൂപയിൽ താഴെ നിരക്കിൽ വിതരണം ചെയ്യാനാകും.

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ ഇടിയോടുകൂടിയ മഴ

തിരുവനൻതപുരം: സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജിൽലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിൻനലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേൻദ്രത്തിൻറെ മുൻനറിയിപ്പ്.

‘എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫ്’; അതിയായ സന്തോഷമെന്ന് ശൈലജ ടീച്ചർ

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ.ജോ ജോസഫ് വരുന്നതിൽ അതിയായ സന്തോഷമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരോഗ്യ പരിപാലന രംഗത്തെ മനുഷ്യമുഖങ്ങളിൽ ഒരാളാണ് ജോ ജോസഫ്. തൻറെ മുന്നിൽ ഇരിക്കുന്നവരോട് ഹൃദയത്തിൽ നിന്ന് സംസാരിക്കുവാൻ അദ്ദേഹത്തിന് കഴിയുമെന്നും ശൈലജ…

എല്‍ഡിഎഫിനായി ഇറങ്ങിയാല്‍ കെ.വി.തോമസിനെതിരെ നടപടിയുറപ്പെന്ന് കെ.സുധാകരന്‍

കെ വി തോമസ് എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയാൽ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കും. അച്ചടക്ക നടപടിയുടെ ബാക്കി ഹൈക്കമാൻഡിൽ നിന്നാണ് എടുക്കുക. യുക്തിസഹജമായ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നതിൽ സംശയമില്ലെന്നും സുധാകരൻ പറഞ്ഞു.