Category: Breaking News

കെജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റിൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ബി.ജെ.പിയുടെ യുവജന വിഭാഗത്തിൻ്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ.

ജാമ്യത്തിൽ വിടാമെന്ന് പോലീസ്; കോടതിയിൽ ഹാജരാക്കണമെന്ന് സനൽ കുമാർ ശശിധരൻ

മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റിലായ ശേഷം സനൽ കുമാർ ശശിധരനെ കൊണ്ട് വട്ടം കറങ്ങി പോലീസ്. സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് പറഞ്ഞിട്ടും കോടതിയിൽ ഹാജരാകണമെന്ന നിലപാടിൽ സനൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് വെട്ടിലായത്.

കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കെ.എസ്.ആർ.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എണ്ണക്കമ്പനികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്ത രവ്. ചില്ലറ വ്യാപാര പമ്പുകളിൽ വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്…

സർക്കാരിന്റെ ഒന്നാം പിറന്നാൾ; ആഘോഷ ഒരുക്കംങ്ങൾ ആരംഭിച്ചു

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 10 മുതൽ 16 വരെ തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, എസ്എസ്എം പോളി എന്നിവിടങ്ങളിലെ മൈതാനങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. പ്രദർശന-വിൽപന മേളയാണ് പ്രധാന ആകർഷണം. 250 സ്റ്റാളുകളാണ് ഇവിടെ ഒരുക്കുന്നത്. ഐഎസ്ആർഒയുടെ സ്റ്റാളും ഇവിടെ…

ഭാരതപ്പുഴയിൽ രാത്രിയിലെ ടൂറിസ്റ്റ് ബോട്ട് സർവീസ് അനുവദിക്കില്ല; തടയാൻ പൊലീസും തുറമുഖ വകുപ്പും

സുരക്ഷാ മാനദണ്ഡ‍ങ്ങളില്ലാതെ ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾക്ക് തടയിടാൻ പൊലീസും തുറമുഖ വകുപ്പും. രാത്രി ബോട്ട് സർവീസ് അനുവദിക്കില്ല. രാവിലെ 10 മുതൽ വൈകിട്ട് 6.15 വരെയാണ് അനുവദിച്ച സർവീസ് സമയം. ശ്രദ്ധയിൽപെട്ടാൽ ബോട്ട് പിടിച്ചെടുക്കുമെന്നും തുറമുഖ വകുപ്പ് അറിയിച്ചു.

കോയമ്പത്തൂർ എക്സ്പ്രസിന് മെമുവായി പുനരവതാരം

മലബാറിലെ മൂന്നാമത്തെ മെമു സർവീസും ഓട്ടം തുടങ്ങി. കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് മെമുവാണ് ഓടിത്തുടങ്ങിയത്. പഴയ എക്സ്പ്രസ് ട്രെയിനാണ് മെമുവാക്കിയത്. മുൻപ് പാസഞ്ചറായാണ് ഓടിയിരുന്നത്. കോവിഡ് വന്നതോടെ നമ്പറും സമയവും മാറ്റി സ്പെഷൽ ട്രെയിനും പിന്നീട് എക്സ്പ്രസുമാക്കുകയായിരുന്നു.

‘ജീവിതം എന്നും അധ്വാനത്തിന്റേത്’; നൂറ് ശതമാനം പ്രതീക്ഷയെന്ന് ജോ ജോസഫ്’

ജീവിതം എന്നും അധ്വാനത്തിന്റേതാണെന്നും ഒരു കാര്യവും എളുപ്പമാണെന്ന് വിശ്വസിക്കുന്നില്ലെന്നും തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്. അധ്വാനത്തിലൂടെ മാത്രമേ നേട്ടമുണ്ടാക്കാൻ കഴിയൂ. പൊതുപ്രവര്‍ത്തനവും അതിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കര ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫ് 9നു നാമനിർദേശ പത്രിക സമർപ്പിക്കും

തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ.ജോ ജോസഫ് മെയ് 9നു നാമനിർദേശ പത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പു കൺവൻഷൻ 12നു പാലാരിവട്ടം മെഡിക്കൽ സെന്ററിനടുത്ത് ഗ്രൗണ്ടിൽ നടക്കും. തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനം അന്നുതന്നെ പാലാരിവട്ടം ബൈപാസ് ജംക്‌ഷനു സമീപം നടക്കും. ലോക്കൽ കൺവൻഷനുകൾ…

ഉപയോഗിക്കാത്ത കെഎസ്ആർടിസി 816 ബസുകൾ ഓടിക്കും; 300 എണ്ണം ‘ഷോപ് ഓൺ വീൽ’ ആകും

കോവിഡ് കാലത്ത് ഉപയോഗിക്കാതിരുന്ന 1736 ബസുകളിൽ 816 ബസുകൾ സർവീസിന് ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. 620 ബസുകൾ പൊളിക്കും. മിൽമയുടെ ഉൾപ്പെടെ സ്റ്റാളുകൾക്കായി 300 എണ്ണം ‘ഷോപ് ഓൺ വീൽ’ ആക്കി മാറ്റും.

കര്‍ണാടകയില്‍ പള്ളി തകര്‍ത്ത് ഹനുമാൻ ചിത്രം സ്ഥാപിച്ചു

കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിലെ പുരോഹിതൻ നൽകിയ പരാതിയിൽ കടബ പൊലീസ് കേസെടുത്തു. സംഘം പള്ളിയിൽ ഹനുമാന്റെ ഛായാചിത്രം സ്ഥാപിച്ചതായും പരാതിയിൽ പറയുന്നു.