Category: Breaking News

എല്‍ഐസി ഐപിഒയില്‍ നിക്ഷേപിക്കാന്‍ പ്രത്യേക വായ്പ ഒരുക്കി എസ്ബിഐ

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ജീവനക്കാരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി പ്രത്യേക വായ്പയൊരുക്കി എസ്ബിഐ. എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് 7. 35 ശതമാനം എന്ന പ്രത്യേക നിരക്കിലാണ് എസ് ബി ഐ വായ്പ ലഭ്യമാക്കുന്നത്.

യുഎൻ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ സംസാരിക്കാൻ കെ എൻ ബാലഗോപാലിന് ക്ഷണം

യുണൈറ്റഡ് നേഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്ന അഞ്ചാമത് വേൾഡ് റീ കൺസ്ട്രക്ഷൻ കോൺഫറൻസിൽ സംസാരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന് ക്ഷണം. ഇന്തോനേഷ്യയിലെ ബാലിയിൽ മെയ് 23 മുതൽ 25 വരെയാണ് കോൺഫറൻസ് നടക്കുന്നത്.

പശ്ചിമ ബംഗാളിൽ ചൂട് കനക്കുന്നു; സ്കൂളുകൾ ഇനി ഓൺലൈൻ ക്ലാസിലേക്ക്

പശ്ചിമ ബംഗാളിലെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂടിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാളെ മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തി ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ എല്ലാ സ്വകാര്യ സ്കൂളുകളോടും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

പാതയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യൽ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യാനുള്ള മാർഗനിർദേശങ്ങൾ അടിയന്തരമായി പ്രാബല്യത്തിൽ വരുത്താൻ ഉത്തരവിറക്കി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ഹൈക്കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിർദ്ദേശം.

പട്ടികജാതി അതിക്രമ കേസുകൾക്ക് പ്രത്യേകം കോടതി സ്ഥാപിക്കാൻ തീരുമാനം

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 12 തസ്തികകൾ വീതം സൃഷ്ടിക്കും. തിരുവനന്തപുരത്തും തൃശൂരിലും കോടതി ആരംഭിക്കും.

കെഎസ്ആർടിസി പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം തുടരുകയാണെങ്കിൽ ഞങ്ങൾക്ക് ബദൽ ക്രമീകരണങ്ങൾ നോക്കേണ്ടിവരുമെന്നും. 10ന് ശമ്പളം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും സമരം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

പള്ളിയിലെ ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി; ഹർജി തള്ളി

പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിട്ടിൽലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് ഹർജി

എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം അട്ടിമറിക്കാനാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ട്രാൻസ്ഫർ നടപടികൾ നിയമപരമായി നിലനിൽക്കിൽലെന്നും ഹർജിയിൽ പറയുന്നു.

“തൃക്കാക്കര സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന്റെ കപട മതേതരത്വം തുറന്നു കാട്ടുന്നു”

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലത്തെ സിൽവർലൈൻ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് ചോദിച്ച് വി മുരളീധരൻ. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം സി.പി.എം മുന്നോട്ട് വയ്ക്കുന്ന കപട മതേതരത്വത്തെ തുറന്നു കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടൽ; സ്റ്റേ ചെയ്തു ഹൈക്കോടതി

മുസ്ലിം ലീഗ് നേതാവും അഴീക്കോട് മുൻ എം.എൽ.എയുമായ കെ.എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ ഇഡിക്ക് മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.